മിസ്റ്റര്‍ ഫ്രോഡ് ഹിറ്റ്, ഉണ്ണികൃഷ്ണന്‍റെ അടുത്ത ചിത്രത്തിലും മോഹന്‍ലാല്‍!

Last Modified ബുധന്‍, 21 മെയ് 2014 (16:11 IST)
മോഹന്‍ലാലിന്‍റെ പുതിയ ചിത്രം മിസ്റ്റര്‍ ഫ്രോഡ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. നിര്‍മ്മാതാവ് എ വി അനൂപിന് ചിത്രം ലാഭം നേടിക്കൊടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മാത്രമല്ല, ഈ സിനിമ തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുകയാണ്.

പുതിയ വാര്‍ത്ത, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും മോഹന്‍ലാല്‍ തന്നെ നായകനാവുന്നു എന്നതാണ്. മിസ്റ്റര്‍ ഫ്രോഡില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഇതൊരു കുടുംബചിത്രമായിരിക്കുമെന്നും സൂചനയുണ്ട്.

മിസ്റ്റര്‍ ഫ്രോഡിന്‍റെ റീമേക്കുകള്‍ ഉണ്ണികൃഷ്ണന്‍ തന്നെയായിരിക്കുമോ സംവിധാനം ചെയ്യുക എന്ന് ഉറപ്പായിട്ടില്ല. ഉണ്ണികൃഷ്ണന്‍റെ മുന്‍ ചിത്രമായ ഗ്രാന്‍റ്‌മാസ്റ്ററും റീമേക്ക് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മാടമ്പി, ഗ്രാന്‍റ് മാസ്റ്റര്‍ എന്നിവയാണ് മിസ്റ്റര്‍ ഫ്രോഡ് കൂടാതെ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങള്‍. ആ സിനിമകളും മികച്ച വിജയങ്ങളായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :