ലാലേട്ടന്‍ പറയുന്നു - പുഞ്ചിരിക്കൂ പരസ്പരം !

Last Updated: തിങ്കള്‍, 2 നവം‌ബര്‍ 2015 (15:08 IST)
ഒന്ന് പുഞ്ചിരിക്കാന്‍ പോലും സമയമില്ലാത്തവരുടെ നാടായി കേരളം മാറിയിരിക്കുന്നു. എല്ലാവരുടെയും മുഖത്ത് വലിയ ടെന്‍ഷനാണ്. ഒരു പുഞ്ചിരിയില്‍ അലിഞ്ഞുപോകുന്ന ടെന്‍ഷനേയുള്ളൂ പലര്‍ക്കും എന്നതാണ് സത്യം.

ഹരി പി നായര്‍ സംവിധാനം ചെയ്ത പുതിയ ഹ്രസ്വചിത്രത്തിന് പേര് - ‘പുഞ്ചിരിക്കൂ പരസ്പരം’ എന്നാണ്. രമേഷ് പിഷാരടിയാണ് നിര്‍മ്മാണം. മോഹന്‍ലാല്‍, ധര്‍മജന്‍, പേളി മാണി, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. മോഹന്‍ലാലിന്‍റെ ഡയലോഗോടെ അവസാനിക്കുന്ന ഹ്രസ്വചിത്രത്തിന്‍റെ ദൈര്‍ഘ്യം രണ്ടുമിനിറ്റാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :