രാജ്കുമാര്‍ ഹിറാനിക്ക് ബൈക്കപകടത്തില്‍ ഗുരുതരപരുക്ക്

രാജ്കുമാര്‍ ഹിറാനി, പി കെ, മമ്മൂട്ടി, ബാഹുബലി, പ്രേമം
Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (14:54 IST)
ഇന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ ഡയറക്ടര്‍ രാജ്കുമാര്‍ ഹിറാനിക്ക് ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഹിറാനിയുടെ താടിയെല്ല് ഒടിയുകയും മുഖത്ത് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

തന്‍റെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ പുതിയ എന്‍‌ഫീല്‍ഡ് ബൈക്ക് ഓടിച്ചുനോക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കില്‍ നിന്ന് താഴെ വീണ രാജു ഹിറാനിക്ക് മുഖത്ത് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.

എന്നാല്‍ ഹിറാനിക്ക് പരുക്കേറ്റെങ്കിലും ഭയക്കേണ്ട കാര്യമൊന്നുമൊന്നുമില്ലെന്ന് അദ്ദേഹത്തോടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹം ഉടന്‍ തന്നെ ആശുപത്രി വിടുമെന്നും സുഹൃത്തുക്കള്‍ അറിയിച്ചു.

ഇന്ത്യന്‍ സിനിമയിലെ റെക്കോര്‍ഡ് ഹിറ്റുകളില്‍ പലതും രാജ്കുമാര്‍ ഹിറാനി സൃഷ്ടിച്ചതാണ്. മുന്നാഭായ് എംബിബി‌എസ്, ലഗേ രഹോ മുന്നാഭായ്, 3 ഇഡിയറ്റ്സ്, പികെ എന്നീ സിനിമകള്‍ കൊമേഴ്സ്യല്‍ സിനിമാപ്രവര്‍ത്തകരുടെ പാഠപുസ്തകങ്ങളാണ്. സഞ്ജയ് ദത്തിന്‍റെ ജീവിതത്തെ ആധാരമാക്കിയെടുക്കുന്ന സിനിമയുടെ തിരക്കിലായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :