രജനിയുടെ അടുത്ത ചിത്രം ബാഷ - 2

WEBDUNIA|
PRO
യന്തിരന്‍ ലോകമെങ്ങും കൊടുങ്കാറ്റായി വീശുകയാണ്. റെക്കോര്‍ഡുകളായ റെക്കോര്‍ഡുകളെല്ലാം തകര്‍ന്നുവീഴുന്നു. ആമിര്‍ഖാന്‍, ഷാരുഖ് ഖാന്‍ തുടങ്ങിയ ബോക്സോഫീസ് വമ്പന്‍‌മാര്‍ രജനിയുടെ സ്വീകാര്യത കണ്ട് അസ്വസ്ഥരാകുന്നു. ഈ കോലാഹലങ്ങള്‍ക്കിടെ രജനീകാന്ത് തന്‍റെ അടുത്ത ചിത്രത്തെക്കുറിച്ചു തീരുമാനമെടുത്തുകഴിഞ്ഞു. ബാഷയുടെ രണ്ടാം ഭാഗമായിരിക്കും രജനിയുടെ അടുത്ത സിനിമ.

‘സിങ്കം’ സൂപ്പര്‍ഹിറ്റാക്കിയ ഹരിയായിരിക്കും - 2 സംവിധാനം ചെയ്യുന്നതെന്നാണ് സൂചനകള്‍. സത്യാ മൂവീസിന്‍റെ ബാനറില്‍ ആര്‍ എം വീരപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ സിനിമയുടെ തിരക്കഥാരചനയിലാണ് ഇപ്പോള്‍ ഹരിയെന്നാണ് അറിയാന്‍ കഴിയുന്നത്.

ബാഷ സംവിധാനം ചെയ്തത് രജനിയുടെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ സുരേഷ് കൃഷ്ണയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സുരേഷ് കൃഷ്ണ ചെയ്യുന്ന സിനിമകളൊക്കെ എട്ടുനിലയില്‍ പൊട്ടുകയാണ്. രജനിയുടെ ബാബ, കമല്‍‌ഹാസന്‍റെ ആളവന്താന്‍, മോഹന്‍ലാലിന്‍റെ പ്രിന്‍സ്, വിജയകാന്തിന്‍റെ ഗജേന്ദ്ര, ധനുഷിന്‍റെ പരട്ടൈ എങ്കിറ അഴകുസുന്ദരം തുടങ്ങിയ ചിത്രങ്ങള്‍ ബാഷയ്ക്ക് ശേഷം സുരേഷ് കൃഷ്ണയുടേതായി ഇറങ്ങിയ പരാജയചിത്രങ്ങളാണ്.

അതുകൊണ്ടുതന്നെയാണ് ബാഷയുടെ രണ്ടാം ഭാഗം മറ്റൊരു സംവിധായകനെ ഏല്‍പ്പിക്കാന്‍ രജനി തീരുമാനിച്ചത്. ഒരുകാലത്ത് തമിഴകത്തെ വമ്പന്‍ ബാനറായിരുന്ന സത്യാ മൂവീസിന്‍റെ തിരിച്ചുവരവുകൂടിയായിരിക്കും ഈ സിനിമ. ബാഷയായിരുന്നു സത്യാ മൂവീസ് നിര്‍മ്മിച്ച അവസാന ചിത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :