ആഭ്യന്തര ട്വന്‍റി-20 മോഹവുമായി ഷെയ്ന്‍ വോണ്‍

മെല്‍ബണ്‍| WEBDUNIA|
PRO
ആസ്ട്രേലിയന്‍ ആഭ്യന്തര ട്വന്‍റി-20 മത്സരങ്ങളില്‍ ഇറങ്ങാന്‍ താന്‍ ഒരുക്കമാണെന്ന് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഡെയ്‌ലി ടെലിഗ്രാഫിന് വേണ്ടിയെഴുതിയ ബ്ലോഗിലാണ് വോണ്‍ തന്‍റെ മനസു തുറന്നത്.

നിലവില്‍ ഐപി‌എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍‌സിന്‍റെ താരമാണ് വോണ്‍. റോയല്‍സുമായുള്ള കരാര്‍ ഒരു വര്‍ഷം കൂടിയുണ്ടെന്ന് പരാമര്‍ശിച്ചാണ് വോണ്‍ മനസു തുറന്നത്. ഐപി‌എല്ലില്‍ കളിക്കുന്നത് താന്‍ ആസ്വദിക്കുന്നുണ്ട്. എന്‍റെ മനസിനും ശരീരത്തിനും ആ ആസ്വാദനം പകരാന്‍ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ കുറച്ചു വര്‍ഷങ്ങള്‍ കൂടി എനിക്ക് കളിക്കാന്‍ കഴിയും. വോണ്‍ പറഞ്ഞു.

ഐപി‌എല്‍ കരാര്‍ കഴിഞ്ഞ് 2011 ല്‍ ഓസ്ട്രേലിയന്‍ ആഭ്യന്തര ട്വന്‍റി-20 ടൂര്‍ണ്ണമെന്‍റായ ബിഗ്ബാഷില്‍ തനിക്ക് ഇടം കിട്ടിയേക്കുമെന്ന പ്രതീക്ഷയാണ് വോണ്‍ ബ്ലോഗില്‍ പ്രകടിപ്പിക്കുന്നത്. ബ്ലോഗിലൂടെ വായനക്കാരുടെ ചോദ്യങ്ങള്‍ക്കും വോണ്‍ ഉത്തരം നല്‍കുന്നുണ്ട്. അടുത്തിടെ താന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായ വാര്‍ത്ത ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ വോണ്‍ നിഷേധിക്കുകയും ചെയ്തു.

പുതിയ താരങ്ങളെ അവഗണിക്കുന്ന സംസ്കാ‍രം ഓസ്ട്രേലിയയ്ക്ക് ഇല്ലെന്ന് വോണ്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ടീം മികച്ച ജയം നേടുമ്പോള്‍ അതില്‍ മാറ്റം വരുത്താന്‍ തയ്യാറാ‍കാത്തതാണ് ഈ ആരോപണത്തിന് കാരണമെന്ന് വോണ്‍ പറയുന്നു. താരങ്ങളുടെ പ്രകടനം വിലയിരുത്തുക എന്നത് സെലക്ടര്‍മാരെ സംബന്ധിച്ച് ശ്രമകരമായ ജോലിയാണെന്നും വോണ്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :