സൂര്യ കേരളത്തില്‍ പുലര്‍ച്ചെ അഞ്ചിനെത്തും, തമിഴ്നാട്ടില്‍ 8 മണിക്കും!

സൂര്യ, മാസ്, നയന്‍‌താര, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified വ്യാഴം, 28 മെയ് 2015 (17:12 IST)
തമിഴ്നാട്ടിലെ ആരാധകര്‍ മൂന്നുമണിക്കൂറിനുവേണ്ടി കേരളത്തിലേക്ക് വച്ചുപിടിക്കുമോ? മിക്കവാറും അങ്ങനെ സംഭവിക്കുമെന്നാണ് സൂചന. അത്രയേറെ നിരാശരാണ് സൂര്യ ആരാധകര്‍. അതിന് ഒരു കാരണമുണ്ട്.

സൂര്യയുടെ പുതിയ സിനിമ ‘മാസ്’ (മാസു എങ്കിറ മാസിനാമണി എന്ന് സിനിമയുടെ പേര് മാറ്റിയിട്ടുണ്ട്) വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്. കേരളത്തില്‍ ഈ സിനിമയുടെ പ്രദര്‍ശനം വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിക്കും. എന്നാല്‍ തമിഴ്നാട്ടില്‍ ഈ സിനിമയുടേ ആദ്യപ്രദര്‍ശനം രാവിലെ എട്ടുമണിക്ക് മാത്രമേ തുടങ്ങുകയുള്ളൂ.

യെന്നൈ അറിന്താല്‍, ഐ, കത്തി, ലിങ്കാ തുടങ്ങിയ സിനിമകള്‍ തമിഴ്നാട്ടില്‍ അര്‍ദ്ധരാത്രിയിലും അതിരാവിലെയുമൊക്കെ റിലീസ് ചെയ്ത് ആരാധകരെയും പ്രേക്ഷകരെയും വിസ്മയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ പതിവ് മാസിന്‍റെ കാര്യത്തിലില്ല.

വെങ്കട് പ്രഭു സംവിധാനം ചെയ്ത മാസ് ഒരു ഹൊറര്‍ കോമഡിയാണ്. നയന്‍‌താരയാണ് ചിത്രത്തിലെ നായിക. സൂര്യയുടെ കഴിഞ്ഞ ചിത്രമായ അഞ്ചാന്‍ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :