മര്യാദയ്ക്ക് സൂര്യയെ നായകനാക്കുക - സംവിധായകനോട് ഫാന്‍സ് !

സൂര്യ, രാജമൌലി, ബാഹുബലി, മാസ്, പ്രേമം, മമ്മൂട്ടി
Last Modified ശനി, 6 ജൂണ്‍ 2015 (14:55 IST)
ഏതൊക്കെ രീതിയില്‍ ചാന്‍സ് ചോദിക്കാം? അതും വലിയ ഒരു സംവിധായകനോട് വലിയ ഒരു നടന്‍. താങ്കളുടെ സിനിമകളിലേക്ക് എന്നെയും പരിഗണിക്കണമെന്ന് മാന്യമായി അഭ്യര്‍ത്ഥിക്കാം. അങ്ങനെയേ ആരും ചെയ്യൂ, അങ്ങനെയുള്ള അഭ്യര്‍ത്ഥനകളെയേ ആരും മാനിക്കുകയുമുള്ളൂ.

എന്നാല്‍ തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ ആരാധകര്‍ ആ മാന്യമായ അഭ്യര്‍ത്ഥനയൊക്കെ മാറ്റിവച്ചു. അവര്‍ ഒരു വലിയ സംവിധായകനോട് ഭീക്ഷണിയുടെ സ്വരത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ് - മര്യാദയ്ക്ക് അടുത്ത സിനിമയില്‍ സൂര്യയെ നായകനാക്കുക !

നാന്‍ ഈ, മഗധീര, ബാഹുബലി തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകനായ സാക്ഷാല്‍ എസ് എസ് രാജമൌലിയെയാണ് ഭീഷണിയുടെ സ്വരത്തില്‍ ആവശ്യമുന്നയിച്ചുകൊണ്ട് ഫാന്‍സ് സമീപിച്ചത്.

ട്വിറ്ററിലൂടെയാണ് സൂര്യ ഫാന്‍സിന്‍റെ ഭീഷണി തനിക്ക് ലഭിച്ചതെന്ന് രാജമൌലി തന്നെയാണ് വ്യക്തമാക്കിയത്. ബാഹുബലിയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് സൂര്യ രാജമൌലിയോട് പറഞ്ഞിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അദ്ദേഹത്തിന് അഭിനയിക്കാനായില്ല. ഇക്കാര്യം രാജമൌലി വെളിപ്പെടുത്തിയതോടെയാണ് സൂര്യയെ നായകനാക്കണമെന്ന ഭീഷണി വരെ ട്വിറ്ററിലൂടെ രാജമൌലിയെ തേടിയെത്തിയത്.

എന്തായാലും സൂര്യയെ നായകനാക്കി രാജമൌലി ഒരു സിനിമ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :