മമ്മൂട്ടിയും ദിലീപും വീണ്ടും!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
മേഘം, കളിയൂഞ്ഞാല്‍, രാക്ഷസ രാജാവ്.... ഇതാ, ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി-ദിലീപ് കൂട്ടുകെട്ട് വീണ്ടും വരുന്നു. സിബി കെ തോമസ് - ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തോംസണ്‍ ആണ്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലിന്റെ ‘റണ്‍ ബേബി റണ്‍‘ തീയേറ്ററുകളില്‍ ഓടിമുന്നേറുമ്പോള്‍ മമ്മൂട്ടിയുടെ താപ്പാനയും ദിലീപിന്റെ മിസ്റ്റര്‍ മരുമകനും കിതയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ മമ്മൂട്ടിയും ദിലീപും ഒരുമിക്കുന്നു എന്ന വാര്‍ത്തകള്‍ പ്രേക്ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ്. ഇരുവരും ഒത്തുചേരുന്ന ചിത്രത്തിന് സിബി കെ തോമസ് - ഉദയകൃഷ്ണയുടെ തിരക്കഥ കൂടിയാകുമ്പോള്‍ ഒരു സൂപ്പര്‍ ഹിറ്റ് തന്നെയാണ് ഏവരും കാത്തിരിക്കുന്നത്.

ദിലീപിന്റെ നൂറാമത്തെ ചിത്രമായ കാര്യസ്ഥന്‍ സംവിധാനം ചെയ്തത് തോംസണ്‍ ആണ്.
ഒക്ടോബറില്‍ ആണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :