മമ്മൂട്ടിക്ക് ഇഷ്ടപെട്ട 'കുമ്മട്ടിക്ക ജ്യുസ്', സൗബിന് കിട്ടിയ ഏറ്റവും വലിയ അഭിനന്ദനം ! മമ്മൂട്ടി പറഞ്ഞത് ...

മമ്മൂക്കയുടെ വീട്ടിൽ ചെന്നപ്പോളും കിട്ടി 'കുമ്മട്ടിക്ക ജ്യുസ്' : സൗബിൻ

aparna shaji| Last Modified ബുധന്‍, 24 മെയ് 2017 (14:06 IST)
ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ്. ഫഹദിനൊപ്പം താഹിറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹിറ്റായത് പോലെ അതിലെ മറ്റൊരു ഗാനവും ഹിറ്റായിരുന്നു. 'ജ്യുസ്സ് ജ്യുസ്സ് ജ്യുസ്സ് കുമ്മട്ടിക്ക ജ്യുസ്സ്' എന്ന രണ്ട് വാരി ഗാനം എല്ലാവർക്കും ഇഷ്ടമാവുകയും നിമിഷങ്ങൾക്കകം ഹിറ്റാവുകയും ചെയ്തിരുന്നു.

ശ്യാം നിർബന്ധിച്ചിട്ടാണ് ആ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയതെന്നു സൗബിൻ മനോരമയുടെ ഐ മൈ സെല്ഫ് എന്ന പരിപാടിയിൽ വ്യക്തമാക്കി. പണ്ട് സ്കൂളിൽ വൈകുന്നേരം ബെല്ലടിക്കുമ്പോൾ സന്തോഷം കൊണ്ട് പാടുമായിരുന്നു. ശ്യാം അത് സിനിമയിൽ കറക്ട് സ്ഥലത്ത് കൊടുത്തതുകൊണ്ടാണ് ആ പാട്ട് വിജയിച്ചത്. ട്രെയിലറിൽ ആ പാട്ട് നന്നായി ശ്രദ്ധിച്ചു.
ഫിലിം റിലീസ് ആയപ്പോൾ പാട്ട് ഹിറ്റായി. മമ്മൂക്കയുടെ വീട്ടിൽ ചെന്നപ്പോൾ എന്താണ് കുടിക്കാൻ വേണ്ടത് എന്ന് ചോദിച്ചു, ‘അവന് കുമ്മട്ടിക്കാജ്യൂസ് കൊടുത്തേ. പാട്ട് പാടിക്കുകയും ചെയ്തു. മമ്മൂക്കയ്ക്ക് സന്തോഷമായിരുന്നു. ഞാൻ ഇല്ലാത്ത പടത്തിൽ എന്റെ പേര്പറഞ്ഞ് കയ്യടി മേടിച്ചില്ലേ കൊള്ളാം എന്ന് മമ്മൂക്ക പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :