22 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും! ബോക്സ് ഓഫീസ് തകർത്തുവാരാന് മാസ്റ്റര്‍പീസ്!

ബോക്സ് ഓഫീസ് തകർത്തുവാരാന് മമ്മൂട്ടി ! മൂക്കിന്‍ തുമ്പത്ത് ദേഷ്യമുള്ള പ്രൊഫസർ എത്താൻ ഇനിയും വൈകും!

aparna shaji| Last Modified ബുധന്‍, 24 മെയ് 2017 (13:32 IST)
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി അധ്യാപകനായി എത്തുന്ന ചിത്രം ഓണത്തിനെത്തില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്നത്.

മഴയത്തും മുന്‍പേയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി കോളേജ് പ്രൊഫസറായി വേഷമിടുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. 1995 ല്‍ പുറത്തിറങ്ങിയ മഴയെത്തും മുന്‍പേയില്‍ കോളേജ് പ്രൊഫസറായാണ് മമ്മൂട്ടി വേഷമിട്ടത്. ചിത്രം വൻ ഹിറ്റായിരുന്നു. അതുപോലെ , അല്ലെങ്കിൽ അതിനേക്കാളും വലിയൊരു ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

മൂക്കിന്‍ തുമ്പത്ത് ദേഷ്യമുള്ള പ്രൊഫസറായാണ് മാസ്റ്റര്‍പീസില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. നോക്കിലും നടപ്പിലുമടക്കം കാര്‍ക്കശ്യക്കാരനായ അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. യാതൊരുവിധ വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത പ്രൊഫസറായി മമ്മൂട്ടി എത്തുന്നത്. സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മാസ്റ്റര്‍ പീസ് ഓണത്തിന് തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പൂജ അവധിയിലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റാനുള്ള തീരുമാനത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :