മമ്മൂട്ടി മാത്രമല്ല, പഞ്ചായത്ത് ഭരിക്കാന്‍ മോഹന്‍ലാലും - കൂട്ടിന് മീനയും!

Mammootty, Mohanlal, Meena, Drishyam, Salman, Biju, മമ്മൂട്ടി, മോഹന്‍ലാല്‍, മീന, ദൃശ്യം, സല്‍മാന്‍, ബിജു
Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2015 (15:27 IST)
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മമ്മൂട്ടിച്ചിത്രം പ്രദര്‍ശനത്തിനെത്തി. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘പ്രമാണി’. ആ ചിത്രത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സിനിമ വലിയ സാമ്പത്തിക വിജയമൊന്നും നേടിയില്ലെങ്കിലും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന ചിത്രം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു.

വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലും പഞ്ചായത്തിലേക്ക് കയറുകയാണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ പഞ്ചായത്ത് സെക്രട്ടറിയായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത് എന്ന വ്യത്യാസമുണ്ട്. മീനയാണ് ചിത്രത്തില്‍ നായികയാകുന്നത്. ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന്‍റെ നായികയാകുന്ന ചിത്രമാണിത്.

‘വെള്ളിമൂങ്ങ’ എന്ന മെഗാഹിറ്റിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ഇപ്പോള്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രൊജക്ടാണിത്. സിനിമയ്ക്ക് പേരിട്ടിട്ടില്ല.

ഒരു പഞ്ചായത്ത് ഓഫീസിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥ പറയുന്ന ഈ സിനിമ നിറയെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ അടങ്ങിയതായിരിക്കും. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. എം സിന്ധുരാജാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

രാജമ്മ@യാഹൂ, പുള്ളിപ്പുലികളും ആട്ടിന്‍‌കുട്ടിയും, എല്‍‌സമ്മ എന്ന ആണ്‍‌കുട്ടി, പുതിയ മുഖം, മുല്ല, ജലോത്സവം, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ ചിത്രങ്ങള്‍ സിന്ധുരാജ് രചിച്ചതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :