മമ്മൂട്ടിക്കായ്ക്കിഷ്ടപ്പെട്ട കുമ്മട്ടിക്കാ ജ്യൂസ്... ഒന്നു കുടിച്ചു നോക്യേ...

Mammootty, Fahad Fazil, Maheshinte prathikaram, Modi, Dileep, മമ്മൂട്ടി, ഫഹദ്, മഹേഷിന്‍റെ പ്രതികാരം, അനുശ്രീ, മോഡി, ദിലീപ്
Last Modified ചൊവ്വ, 12 ജനുവരി 2016 (16:36 IST)
ഒരു സിനിമ വരുന്നുണ്ട്. പേര് ‘മഹേഷിന്‍റെ പ്രതികാരം’ എന്നാണ്. ട്രെയിലര്‍ പുറത്തിറങ്ങി. ഒരൊന്നൊന്നര ട്രെയിലറാണ്. ഫഹദ് ഫാസിലിന്‍റെ വമ്പന്‍ തിരിച്ചുവരവായിരിക്കും ഈ സിനിമ എന്ന് നിസ്സംശയം പറയാം. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനുശ്രീയാണ് നായിക.

മഹേഷ് എന്ന ഫോട്ടോഗ്രാഫറായാണ് ഫഹദ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സൌമ്യ എന്ന നഴ്സ് കഥാപാത്രമായി അനുശ്രീ എത്തുന്നു. സൌബിന്‍ ഷാഹിറാണ് ചിത്രത്തിലെ കോമഡി വിഭാഗത്തിന്‍റെ തലവന്‍.

ആഷിക് അബു നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്. പ്രണയം നിറഞ്ഞുനില്‍ക്കുന്ന സിനിമയില്‍ നായകന്‍റെ പ്രതികാരത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. അങ്ങനെ പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെയും കഥയായി ‘മഹേഷിന്‍റെ പ്രതികാരം’ മാറുന്നു.

ശ്യാം പുഷ്കരന്‍ തിരക്കഥ രചിച്ചിരിക്കുന്ന സിനിമയുടെ സംഗീതം ബിജിബാല്‍. ഫെബ്രുവരി അഞ്ചിന് ചിത്രം പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :