മതവികാരം വ്രണപ്പെടും; 'വെടിവഴിപാട്' സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു, വിമര്‍ശനവുമായി മുരളീഗോപി

PRO
മുരളീ ഗോപി ഫേസ്ബുക്കിലൂടെയാണ് തന്‍റെ പ്രതികരണം അറിയിച്ചത്. ടി വി ചാനലുകളില്‍ ഭീകരമായ ആക്രമണ രംഗങ്ങള്‍ പ്രൈം ടൈംമില്‍ കാണിക്കുന്നത് ആരും വിമര്‍ശിക്കുന്നില്ലെന്നും മുരളീ ഗോപി പറഞ്ഞു. ബാംഗ്ലൂരിലെ എടിഎം ആക്രമണം അടക്കം പരാമര്‍ശിച്ചാണ് മുരളീ ഗോപി വിമര്‍ശനം നടത്തുന്നത്.

1933ല്‍ 'കര്‍മ്മ' എന്ന ചിത്രത്തില്‍ ഹിമാന്‍ഷു റയിയുടെയും ദേവികാറാണിയുടെ ചുംബന രംഗം ഒരു പ്രശ്നമായിരുന്നില്ലെന്ന് മുരളീ ഗോപി പറയുന്നു.

തിരുവനന്തപുരം: | WEBDUNIA|
ബ്രിട്ടീഷ് ഇന്ത്യയില്‍ ഇതൊന്നും പ്രശ്നമായിരുന്നില്ലെന്നും എന്നാല്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നമ്മള്‍ ഭയപ്പെടുകയാണെന്നും കലയെന്നാല്‍ പ്രതിഫലിക്കുന്ന കണ്ണാടിയാണെന്നും ആവിഷകാര സ്വാതന്ത്രത്തിനുമേല്‍ തുണിയിട്ട് മറക്കുകയാണെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ നടന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :