ഭാവനയുടെ നാലു വർഷത്തെ പ്രണയം; എല്ലാം തീരുമാനിച്ചുറപ്പിച്ചതായിരുന്നു, പക്ഷേ ഇപ്പോൾ വിവാഹം വേണ്ടെന്ന് നവീൻ

ഭാവനയുടെ നാലു വർഷത്തെ പ്രണയം; ഇപ്പോൾ വിവാഹം വേണ്ടെന്ന് നവീൻ

aparna| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (09:50 IST)
തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളാണ് ഭാവന. ഭാവനയും കന്നട നടനും നിർമാതാവുമായ നവീനും തമ്മിലുള്ള വിവാഹം ഒക്ടോബറിൽ നടത്താൻ തീരുമാനിച്ചതായി സ്തിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇരുവരും തമ്മിലുള്ള വിവാഹം ഇനിയും നീളുമെന്ന് റിപ്പോർട്ടുകൾ.

നവീനും ഭാവനയും തമ്മില്‍ കഴിഞ്ഞ നാലു വര്‍ഷമായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. വളരെ സ്വകാര്യമായിട്ടു നടന്ന ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ നിശ്ചയത്തിൽ പങ്കെടുത്തിരുന്നത്.

എന്നാല്‍ വിവാഹം ഇപ്പോള്‍ വേണ്ടെന്നു നവീന്‍ പറഞ്ഞതായും ഏറ്റെടുത്ത ചില ചിത്രങ്ങളുമായി തിരക്കിലാണെന്നും അതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയാണ് എന്നും അറിയിച്ചതായി ചില കന്നട ഓണ്‍ലൈനുകൾ റിപ്പോര്‍ട്ട് ചെയ്തതായി പറയുന്നു. എന്നാല്‍ ഭാവനയുടെ തിരക്കു കാരണമല്ല മറ്റു ചില കാരണങ്ങള്‍ കൊണ്ടാണു വിവാഹം നീട്ടിവയ്ക്കുന്നത് എന്നു ചിത്രമാല റിപ്പോര്‍ട്ട് ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :