രാമലീലയെ തകർക്കാൻ സംഘടിത നീക്കം, ദിലീപ് ഞെട്ടിച്ചു!

ദിലീപിന്റെ ഈ നേട്ടം ശത്രുപക്ഷത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്!

aparna| Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (14:03 IST)
നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത തീയേറ്ററുകളെ കോരിത്തരിപ്പിക്കുകയാണ്. ഇപ്പോഴും തൊണ്ണൂറിൽ പരം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തെ തകർക്കാൻ സംഘടിത നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ദിലീപ് ഓൺലൈൻ വ്യക്തമാക്കുന്നു.

ദിലീപ് ഓൺലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തൊണ്ണൂറിൽപ്പരം തീയേറ്ററുകളിൽ തരംഗമായി മുന്നേറിക്കൊണ്ട് ഇരിക്കുമ്പോഴും സോഷ്യൽ മീഡിയ വഴി ഏറ്റവും കൂടുതൽ ആക്രമണം നേരിട്ട ചിത്രമെന്ന ഖ്യാതിയും നേടിയിരിക്കുകയാണ് രാമലീല. സിനിമയെ തകർക്കാൻ വളരെ സംഘടിത നീക്കം നടക്കുന്നുണ്ടെന്നത് വ്യക്തം, ഫേസ്ബുക്,യൂട്യുബ്, തുടങ്ങിയവയിൽ ദിനം പ്രതി സിനിമ അപ്‌ലോഡ്‌ ചെയ്യപ്പെടുന്നത് ഒരുതരം പക പോക്കൽ നടപടി തന്നെയാണ്.

വളരെ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരുന്ന സിനിമയെ തകർക്കുന്നത് ആ സിനിമ നേടാൻ പോകുന്ന നേട്ടങ്ങളെ മുന്നിൽ കണ്ട്‌ മാത്രമല്ല, ദിലീപ് എന്ന നടന്റെ ജനസ്വീകാര്യത ശത്രു പക്ഷത്തെ പാടെ ഞെട്ടിച്ചതിന്റെ ഫലമായിട്ടു കൂടിയാണ്.. അമ്പത് കോടി ക്ലബ്ബിനടുത്തെത്തി നിൽക്കുന്ന ചിത്രത്തിന്റെ വ്യാജൻ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ്‌ ചെയ്തവരെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും വീണ്ടും മറ്റ് ഐഡികളിൽ നിന്ന് ചിത്രത്തിന്റെ വ്യാജൻ പ്രചരിപ്പിക്കുന്നുണ്ട്.

ഇത് സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരെ അറിയിച്ചിട്ടുമുണ്ട്. ഇതിന്റെ ഫലമെന്നോണം ചിത്രത്തിന്റെ നിർമാതാവ് രാമലീല വ്യാജൻ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപെട്ടു കോടതിയെ സമീപിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :