ബാംഗ്ലൂര്‍ ഡെയ്സില്‍ ആരൊക്കെയുണ്ടെങ്കിലും നിവിനും പാര്‍വതിയുമാണ് താരങ്ങള്‍!

ബാംഗ്ലൂര്‍ ഡെയ്സ്, നിവിന്‍ പോളി, പാര്‍വതി, അഞ്ജലി, ദുല്‍ക്കര്‍, ഫഹദ്
Last Updated: തിങ്കള്‍, 16 ജൂണ്‍ 2014 (14:13 IST)
ബാംഗ്ലൂര്‍ ഡെയ്സ് വന്‍ ഹിറ്റാണ്. ഹിറ്റ് എന്നുപറഞ്ഞാല്‍ ദൃശ്യത്തേക്കാള്‍ വലിയ ഹിറ്റ്. ഈ സിനിമ യുവതാരങ്ങളുടെ ട്വന്‍റി20 ആണെന്ന് പറഞ്ഞത് സംവിധായിക അഞ്ജലി മേനോനാണ്. യുവതാരങ്ങളുടെ ഒരു വലിയ കൂട്ടം തന്നെയുണ്ട് ചിത്രത്തില്‍.

ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, നിത്യ മേനോന്‍, ഇഷ തല്‍‌വാര്‍, നിവിന്‍ പോളി, പാര്‍വതി മേനോന്‍ അങ്ങനെയൊരു വലിയ നിര. എന്തായാലും ഇവരെല്ലാവരും ഗംഭീര പ്രകടനമാണെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള അഭിപ്രായം.

എന്നാല്‍ നടി മീരാനന്ദന്‍ പറയുന്നതുകേട്ടോ? ബാംഗ്ലൂര്‍ ഡെയ്സിലെ യഥാര്‍ത്ഥ താരങ്ങള്‍ നിവിന്‍ പോളിയും പാര്‍വതിയുമാണെന്നാണ് മീരാനന്ദന്‍റെ പക്ഷം. സംഗതി സത്യവുമാണ്. ബാംഗ്ലൂര്‍ ഡെയ്സില്‍ ഏറ്റവും ഗംഭീരമായത് ഈ താരങ്ങളുടെ പ്രകടനം തന്നെയാണെന്നാണ് ഭൂരിപക്ഷാഭിപ്രായം.

മറ്റാര്‍ക്കും വിഷമമാകേണ്ടെന്നുകരുതി മീര ഒരു വാചകം കൂടി തന്‍റെ അഭിപ്രായത്തില്‍ ചേര്‍ക്കുന്നുണ്ട് - നസ്രിയയും ദുല്‍ക്കറും ഫഹദും നല്ല പ്രകടനം തന്നെയായിരുന്നു!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :