'ദൃശ്യം' ആവര്‍ത്തിക്കുന്നു, ബാംഗ്ലൂര്‍ ഡെയ്സ് മഹാവിജയം!

ദൃശ്യം, ബാംഗ്ലൂര്‍ ഡെയ്സ്, നിവിന്‍ പോളി, ഫഹദ് ഫാസില്‍
Last Updated: ശനി, 7 ജൂണ്‍ 2014 (18:55 IST)
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറുകയാണ് ബാംഗ്ലൂര്‍ ഡെയ്സ്. ദൃശ്യത്തിന്‍റെ റെക്കോര്‍ഡുകള്‍ പോലും തകര്‍ത്തുകൊണ്ടാണ് ബാംഗ്ലൂര്‍ ഡെയ്സിന്‍റെ പടയോട്ടം. കേരളത്തില്‍ നൂറിലധികം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ഈ സിനിമ എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൌസ്ഫുള്ളാണ്.

കേരളത്തിന് പുറത്ത് ഇത്രയധികം തിയേറ്ററുകളില്‍ റിലീസ് ചെയ്ത മറ്റൊരു സിനിമയില്ല. ദൃശ്യം പോലെ തന്നെ കേരളത്തിനുപുറത്തും പ്രേക്ഷകര്‍ ബാംഗ്ലൂര്‍ ഡെയ്സ് വമ്പന്‍ ഹിറ്റാക്കിയിരിക്കുകയാണ്.

നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വതി, ഇഷ തല്‍‌വാര്‍, ദുല്‍ക്കര്‍ സല്‍മാന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍. മൂന്നുമണിക്കൂറിലധികമാണ് സിനിമയുടെ ദൈര്‍ഘ്യമെങ്കിലും വളരെ രസകരമായാണ് അഞ്ജലി മേനോന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

അന്‍‌വര്‍ റഷീദ് നിര്‍മ്മിച്ച ഈ സിനിമ ഒരാഴ്ച പിന്നിടുമ്പോള്‍ പല കേന്ദ്രങ്ങളിലും ദൃശ്യത്തിന്‍റെ റെക്കോര്‍ഡ് തകര്‍ത്തുകഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :