ദുല്‍ക്കറിന് നായിക ശ്രീദേവിയുടെ മകള്‍ ജാന്‍വി !

ദുല്‍ക്കര്‍ സല്‍മാന്‍, ജാന്‍‌വി, ജാഹ്‌നവി, ബാഹുബലി, രാജമൌലി
Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (15:00 IST)
ദുല്‍ക്കര്‍ സല്‍മാന്‍റെ നായികയായി ഇന്ത്യന്‍ സിനിമയുടെ താരറാണിയായിരുന്ന ശ്രീദേവിയുടെ മകള്‍ ജാന്‍‌വി അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. ബാഹുബലിയുടെ തിരക്കഥാകൃത്തും എസ് എസ് രാജമൌലിയുടെ പിതാവുമായ കെ വി വിജയേന്ദ്രപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വലിയ ഇടവേളയ്ക്ക് ശേഷം വിജയേന്ദ്രപ്രസാദ് സംവിധാനരംഗത്തേക്ക് മടങ്ങിവരുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിവരം. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ സിനിമ ഒരു പ്രണയകഥയാണ് പറയുന്നതെന്നും വിവരമുണ്ട്.

ബാഹുബലി, ബജ്‌റംഗി ബായിജാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിജയേന്ദ്രപ്രസാദ് എഴുതുന്ന തിരക്കഥയ്ക്കായി രജനികാന്ത്, സല്‍മാന്‍ ഖാന്‍ എന്നിവര്‍ പോലും കാത്തിരിക്കുന്ന സമയത്താണ് ദുല്‍ക്കര്‍ സല്‍മാന് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്.

അതേസമയം, ‘ഒകെ കണ്‍‌മണി’ക്ക് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുല്‍ക്കര്‍ തന്നെയാണ് നായകന്‍. ഈ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :