ദുല്‍ക്കര്‍ സല്‍മാന്‍ ‘കോമാളി’യാകുന്നു !

ദുല്‍ക്കര്‍ സല്‍മാന്‍, കോമാളി, മണിരത്നം, മമ്മൂട്ടി, റഹ്മാന്‍
Last Modified ബുധന്‍, 15 ജൂലൈ 2015 (14:58 IST)
മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘കോമാളി’ എന്ന് പേരിട്ടതായി റിപ്പോര്‍ട്ട്. ദുല്‍ക്കര്‍ സല്‍മാന്‍ ഈ സിനിമയില്‍ നായകനാകുമെന്നറിയുന്നു. ഒകെ കണ്‍‌മണിക്ക് ശേഷം മണിരത്നവും ദുല്‍ക്കറും ഒന്നിക്കുന്ന ഈ സിനിമയില്‍ തമിഴിലെ യുവ സൂപ്പര്‍താരം കാര്‍ത്തിയും അഭിനയിക്കുന്നു.

നേരത്തേ ഈ സിനിമയില്‍ മമ്മൂട്ടിയും അഭിനയിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ദുല്‍ക്കറും കാര്‍ത്തിയുമാണ് ‘കോമാളി’യിലെ നായകന്‍‌മാര്‍. ശ്രുതിഹാസനും ഐശ്വര്യ റായിയും നായികമാരാകുമെന്നും വിവരമുണ്ട്.

എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയ്ക്ക് പി സി ശ്രീറാം ക്യാമറ ചലിപ്പിക്കുമെന്നും അറിയുന്നു. മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :