ദുല്‍ക്കറിനുശേഷം മമ്മൂട്ടി! മണിരത്നം ചിത്രത്തില്‍ ‘മമ്മൂട്ടി - ഐശ്വര്യ റായ്’ !

മമ്മൂട്ടി, മണിരത്നം, ദുല്‍ക്കര്‍, ഐശ്വര്യ, മോഹന്‍ലാല്‍
Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (17:32 IST)
ദുല്‍ക്കര്‍ സല്‍മാനുമുമ്പില്‍ മമ്മൂട്ടി വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്ന് രാം ഗോപാല്‍ വര്‍മ ആക്ഷേപിച്ചത് മണിരത്നത്തിന്‍റെ ‘ഒകെ കണ്മണി’ കണ്ടിട്ടാണ്. എന്തായാലും ആ മണിരത്നം തന്നെ തന്‍റെ അടുത്ത ചിത്രത്തിലെ നായകനായി മമ്മൂട്ടിയെ നിശ്ചയിച്ചിരിക്കുന്നു.

അതേ, ഒകെ കണ്‍‌മണിക്ക് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും റായിയുമാണ് ജോഡി. നാല്‍പ്പതുകഴിഞ്ഞവരുടെ പ്രണയമാണ് ഇത്തവണ മണിരത്നം വിഷയമാക്കുന്നതെന്നാണ് സൂചന.

എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന് സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു ഐശ്വര്യ റായ്. ദളപതി എന്ന മെഗാഹിറ്റിന് ശേഷം മമ്മൂട്ടിയും മണിരത്നവും ഒന്നിക്കുന്നു എന്നതും പ്രത്യേകതയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :