ദി ബിഗ്ഗസ്റ്റ് റിസ്ക് ഓഫ് ഹിസ് ലൈഫ്... ഹിസ് വൈഫ് - മോഹന്‍ലാല്‍ വിസ്മയം വീണ്ടും !

Last Updated: വെള്ളി, 17 ഏപ്രില്‍ 2015 (13:34 IST)


മോഹന്‍ലാല്‍ അടിച്ചുപൊളിക്കാന്‍ വരുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമാകുമെന്ന് പ്രതീക്ഷിക്കുന്ന ‘ലൈലാ ഓ ലൈലാ’ പ്രദര്‍ശനത്തിന് തയ്യാറാകുകയാണ്. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ അമല പോള്‍ ആണ് നായിക. ബോളിവുഡിലെ സൂപ്പര്‍ തിരക്കഥാകൃത്ത് സുരേഷ് നായര്‍ രചന നിര്‍വഹിച്ചിരിക്കുന്നു.

‘LOL'ന്‍റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. അതിസാഹസികമായ കാര്‍ ചേസ് രംഗങ്ങളും തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളും അടങ്ങിയതാണ് ട്രെയിലര്‍. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കാര്‍ ചേസ് രംഗങ്ങള്‍ ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും. ‘ദി ബിഗ്ഗസ്റ്റ് റിസ്ക് ഓഫ് ഹിസ് ലൈഫ്... ഹിസ് വൈഫ്‘ എന്നാണ് ലൈലയുടെ ടാഗ് ലൈന്‍.

സംഘട്ടന രംഗങ്ങള്‍ ഏഴ് ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്നു. സത്യരാജ് ആണ് ഈ സിനിമയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദര്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ഫൈന്‍ കട്ട് എന്‍റര്‍ടെയ്ന്‍‌മെന്‍റ്സ്. ആശീര്‍വാദ് സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :