മോഹന്‍ലാലിനെ അഭിനയം പഠിപ്പിക്കാന്‍ പ്രണവ് !

മോഹന്‍ലാല്‍, പ്രണവ്, ജീത്തു ജോസഫ്, കമല്‍ഹാസന്‍, ലൈഫ് ഓഫ് ജോസൂട്ടി, ദിലീപ്
Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (14:14 IST)
പ്രണവ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ സാന്നിധ്യമറിയിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. പ്രണവിന്‍റെ പേരില്‍ ഒട്ടേറെ ഫേക് പേജുകള്‍ ഫേസ്ബുക്കില്‍ ഉണ്ടെങ്കിലും ഔദ്യോഗികമായി പ്രണവ് പേജ് തുറക്കുന്നത് ഇപ്പോഴാണ്. ലക്ഷക്കണക്കിന് ലൈക്കുകള്‍ ഇപ്പോള്‍ തന്നെ പേജിനു ലഭിച്ചുകഴിഞ്ഞു.

വേറൊരു കൌതുകകരമായ വാര്‍ത്ത, മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ സഹസംവിധായകനായി പ്രണവ് ഉണ്ടാകും എന്നതാണ്. ലൈഫ് ഓഫ് ജോസൂട്ടിക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ജീത്തുവിന്‍റെ സംവിധാന സഹായിയായിരിക്കും പ്രണവ്. അങ്ങനെ മഹാനടന് അഭിനയം പറഞ്ഞുകൊടുക്കാന്‍ ഭാഗ്യം ലഭിക്കുന്ന മകനായി പ്രണവ് മാറിയിരിക്കുകയാണ്.

ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ സിനിമ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യവുമായി ഈ സിനിമയ്ക്ക് ഒരു സാദൃശ്യവും ഉണ്ടാകില്ലെങ്കിലും ഈ ചിത്രവും കുടുംബപ്രേക്ഷകരെ വശീകരിക്കുന്ന ഘടകങ്ങളാല്‍ സമ്പന്നമായിരിക്കും.

മോഹന്‍ലാല്‍ നായകനായ ഒന്നാമന്‍, സാഗര്‍ എലിയാസ് ജാക്കി എന്നീ സിനിമകളില്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :