ജിനേഷ് അരവിന്ദന്‍|
Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (14:21 IST)
തോപ്പില്‍ ജോപ്പന്‍ ഉടന്‍ മിനിസ്ക്രീനില്‍ എത്തുമോ? കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചിലര്‍ ഇത്തരത്തില്‍ പ്രചരണം നടക്കുന്നുണ്ട്. അടുത്തുതന്നെ തോപ്പില്‍ ജോപ്പന്‍ ഒരു ടി വി ചാനല്‍ പ്രദര്‍ശിപ്പിക്കും എന്ന രീതിയിലാണ് പ്രചരണം. മെഗാഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഈ സിനിമയെ തകര്‍ക്കുകയെന്ന ഗൂഢലക്‍ഷ്യത്തോടെയുള്ളതാണ് പ്രചരണം എന്നതാണ് വാസ്തവം.
തോപ്പില്‍ ജോപ്പന്‍ വന്‍ തുക സാറ്റലൈറ്റ് റൈറ്റ് കിട്ടിയ ഒരു സിനിമയാണ്. സാറ്റലൈറ്റ് റൈറ്റുകൊണ്ടുമാത്രം ആ സിനിമയുടെ നിര്‍മ്മാണച്ചെലവ് തിരിച്ചുകിട്ടിയെന്ന് സാരം. ഇപ്പോള്‍ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് ജോപ്പന്‍ കുതിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും കാശുവാരിപ്പടമായി ഇത് മാറിക്കഴിഞ്ഞു.
തോപ്പില്‍ ജോപ്പന്‍ ഇങ്ങനെ കുതിക്കുമെന്ന് എതിരാളികള്‍ പോലും കരുതിയതല്ല. ചിത്രം അപ്രതീക്ഷിതമായ മുന്നേറ്റം നടത്തിയതോടെ ചിലര്‍ അസ്വസ്ഥരായെന്നത് സത്യം. ആ അസ്വസ്ഥതയില്‍ നിന്നാണ് സിനിമയെ തകര്‍ക്കാനുള്ള കുപ്രചരണങ്ങള്‍ ഉണ്ടാകുന്നത്. ഇതിനോടകം മുതല്‍മുടക്കും ഇരട്ടിലാഭവും നേടിക്കഴിഞ്ഞ ഒരു സിനിമയെ തകര്‍ക്കാനുള്ള ശ്രമം സ്വയം അപഹാസ്യരാകുന്നതിന് തുല്യമാണെന്ന് കുപ്രചരണം നടത്തുന്നവര്‍ മനസിലാക്കുന്നില്ല.
ജോണി ആന്‍റണി സംവിധാനം ചെയ്ത ഈ ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്നര്‍ ഇപ്പോഴും നൂറോളം തിയേറ്ററുകളില്‍ എല്ലാ ഷോയും ഹൌസ് ഫുള്ളായി പ്രദര്‍ശിപ്പിക്കുകയാണ്. അസൂയാലുക്കള്‍ അറിയുക, മാസങ്ങളോളം ജോപ്പന്‍റെ കബഡികളി തിയേറ്ററുകളില്‍ ഉണ്ടായിരിക്കും. മിനി സ്ക്രീന്‍ കളിയെപ്പറ്റി അടുത്ത വര്‍ഷം ആലോചിക്കാവുന്നതുമാണ്.