തൃഷയെ വെട്ടി, വിക്രമിനെ വിടാതെ നയന്‍‌താര!

സാമി 2ല്‍ വിക്രമിന് നായിക നയന്‍സ്!

Vikram, Nayanthara, Trisha, Irumukhan, Saamy, Hari, Anand Shankar, Atlee, വിക്രം, നയന്‍‌താര, തൃഷ, ഇരുമുഖന്‍, സാമി, ഹരി, ആനന്ദ് ശങ്കര്‍, അറ്റ്‌ലീ
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (19:16 IST)
വിക്രമിന്‍റെ ‘ഇരുമുഖന്‍’ പ്രദര്‍ശനത്തിന് തയ്യാറായിക്കഴിഞ്ഞു. നയന്‍‌താര നായികയാകുന്ന സിനിമയുടെ സംവിധാനം ആനന്ദ് ശങ്കര്‍. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്ത സംവിധായകന്‍ ഹരി തന്‍റെ അടുത്ത പ്രൊജക്ട് അവിടെ വച്ച് പ്രഖ്യപിച്ചു - സാമി 2!

സാമി 2ല്‍ വിക്രം തന്നെ ആറുസാമി എന്ന പൊലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കും. സാമി ആദ്യ ഭാഗത്തില്‍ തൃഷയായിരുന്നു നായിക. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത്, രണ്ടാം ഭാഗത്തില്‍ നയന്‍‌താര വിക്രമിന്‍റെ നായികയാവും എന്നാണ്. തൃഷയെ എന്തുകൊണ്ടാണ് മാറ്റിയതെന്നതിന് വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

ഇതോടെ, തുടര്‍ച്ചയായ രണ്ടാം ചിത്രത്തിലും നയന്‍‌താര വിക്രമിന്‍റെ നായികയാവുകയാണ്. വിക്രം തമിഴകത്തെ മെഗാസ്റ്റാറായി വര്‍ഷങ്ങളായെങ്കിലും നയന്‍‌താര വിക്രമിന് നായികയാകുന്നത് ഇരുമുഖനിലൂടെയാണ്. ഒരുപാട് വൈകിയാണ് ജോഡിയാകാന്‍ അവസരം ലഭിച്ചതെങ്കിലും തുടര്‍ച്ചയായി രണ്ട് ചിത്രങ്ങളില്‍ ഒരുമിച്ച് ആ നഷ്ടം നികത്തുകയാണ് ചിയാനും നയന്‍സും.

ഹരി ഇപ്പോള്‍ സിങ്കം3യുടെ ചിത്രീകരണത്തിരക്കിലാണ്. സിങ്കത്തിന്‍റെ മൂന്ന് ഭാഗങ്ങളിലും അനുഷ്ക ഷെട്ടിയായിരുന്നു പ്രധാന നായിക. എന്നാല്‍ സാമിയുടെ രണ്ടാം ഭാഗം വന്നപ്പോള്‍ ഹരി തൃഷയെ മാറ്റി നയന്‍‌താരയെ കൊണ്ടുവരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :