താര ദമ്പദികളായ ദിലീപും മഞ്ജു വാര്യരും തമ്മില്‍ പിരിയുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഗോസിപ്പുകള്‍ക്ക് സാധുത നല്‍കിക്കൊണ്ട് ദിലീപ് മനസു തുറന്നു. ഞങ്ങള്‍തമ്മില്‍ പിരിഞ്ഞിട്ട് ഒരുവര്‍ഷമാകുന്നു എന്ന് ഒരു മാഗസിനു നല്കിയ അഭിമുഖത്തിലാണ് ദിലീപ് പറഞ്ഞത്.
കഴിഞ്ഞ ഒരു വര്‍ഷമായി താനും മഞ്ജുവും രണ്ടു വീടുകളിലാണ് കഴിയുന്നത്. ദാമ്പത്യത്തിന്റെ നിലനില്പു തന്നെ ഒരു കെമിസ്ട്രിയാണ്. അതു നഷ്ടമായാല്‍ പിന്നീട് രണ്ടു പേര് ഒരുമിച്ചു ജീവിക്കുന്നത് മാത്തമാറ്റിക്സായി മാറും. മരിച്ചു ജീവിക്കുന്നതു കൊണ്ട് ഒരര്‍ത്ഥവും ഇല്ല ദിലീപ് പറയുന്നു.
താനും മഞ്ജു വാര്യരും തമ്മിലുള്ള അകല്‍ച്ചയുടെ കാരണം കാവ്യാ മാധവനാണെന്ന വര്‍ത്തമാനങ്ങളെ ദിലീപ് തന്നെ തള്ളിപ്പറയുന്നുണ്ട്. കാവ്യ സുഹൃത്തു മാത്രമാണെന്നും ഇത്തരം ഗോസിപ്പുകള്‍ ആരോ പടച്ചുണ്ടാക്കിയതാണെന്നും താരം പറയുന്നു. മുംബൈയിലെ താജ് ഹോട്ടലില്‍ സ്ഫോടനമുണ്ടായതും ആകാശത്ത് വളരെ ശാന്തമായി പറന്നുകൊണ്ടിരിക്കുന്ന വിമാനം കുറേപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നുമൊക്കെയുള്ള വാര്‍ത്തകളാണ് മഞ്ജു പോയപ്പോള്‍ ഒര്‍മ്മ വന്നത്.
14 വര്‍ഷമായി വളരെ ആഹ്ളാദത്തോടെ ജീവിച്ചിട്ട് ജീവിതത്തിന്റെ പകുതിയില്‍ ഒരാള്‍ പിരിയുന്നത് വലിയ ഷോക്കാണ്. വളരെക്കലമായി എല്ലാവര്ക്കും അറിയാവുന്നതാണ് എനിക്ക് ഭാര്യ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ല എന്ന്. ഇത് സംവിധായകരോട് നേരിട്ടു തന്നെ പറഞ്ഞിട്ടുണ്ട്.
ഏതു കുടുംബത്തിലും ഉണ്ടാവുന്ന പ്രശ്നങ്ങളെ തങ്ങള്ക്കിടയില്ഉണ്ടായിട്ടൂള്ളു. അത് ചിലര്‍ വലുതാക്കിയതാണന്നു പറയുന്ന ദിലീപ് ഇനി മഞ്ജു ഏതു സിനിമയില്‍ അഭിനയിച്ചാലും തനിക്ക് പ്രശ്നമില്ലെന്നും പറയുന്നു. ഞാനും മഞ്ജുവും വേറിട്ട് താമസിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷമായി. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുവീടുകളിലായാണ് താമസിക്കുന്നത് എന്നും പറഞ്ഞു. ഇരുവരും തമ്മിലുള്ള ദാമ്പത്യത്തിനെ സംബന്ധിച്ച് ആദ്യമായാണ് ദിലീപ് മനസു തുറക്കുന്നത്.