മാന്യനായ കള്ളന്‍, അത് പൃഥ്വിരാജ് തന്നെ!

WEBDUNIA|
PRO
പൃഥ്വിരാജ് കള്ളനായി അഭിനയിക്കുന്നു. അതും മാന്യനായ കള്ളന്‍. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ‘സപ്തമശ്രീ തസ്കരഃ’ എന്ന സിനിമയിലാണ് പൃഥ്വിരാജ് കള്ളന്‍റെ വേഷത്തിലെത്തുന്നത്.

‘സപ്തമശ്രീ തസ്കരഃ’ എന്ന സംസ്കൃതം പേരിന്‍റെ അര്‍ത്ഥം ‘മാന്യന്‍‌മാരായ ഏഴ് കള്ളന്‍‌മാര്‍’ എന്നാണ്. അതില്‍ ഏറ്റവും മാന്യനായ കള്ളനായാണ് പൃഥ്വി അഭിനയിക്കുന്നതെന്നാണ് സൂചന.

നേരത്തേ റോബിന്‍‌ഹുഡ് എന്ന സിനിമയില്‍ എ ടി എം മോഷ്ടാവിന്‍റെ വേഷത്തിലെത്തിയിട്ടുണ്ട് പൃഥ്വിരാജ്. ജോഷി സംവിധാനം ചെയ്ത ആ സിനിമ പക്ഷേ പരാജയമായിരുന്നു.

‘നോര്‍ത്ത് 24 കാതം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ‘സപ്തമശ്രീ തസ്കരഃ’യുടെ മറ്റ് താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും നിര്‍ണ്ണയിച്ചുവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :