ജയസൂര്യ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുമോ?

ജയസൂര്യ, മമ്മൂട്ടി, പാകിസ്ഥാന്‍, ഓസ്ട്രേലിയ, മോഹന്‍ലാല്‍
Last Modified വെള്ളി, 20 മാര്‍ച്ച് 2015 (15:56 IST)
സലിം കുമാറിനും സുരാജ് വെഞ്ഞാറമ്മൂടിനും കഴിഞ്ഞത് ജയസൂര്യയ്ക്ക് കഴിയുമോ? അതേ, മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനുള്ള അന്തിമപ്പട്ടികയില്‍ ജയസൂര്യയും ഇടം പിടിച്ചിരിക്കുന്നു.

മമ്മൂട്ടി(മുന്നറിയിപ്പ്), ജയസൂര്യ, ആമിര്‍ഖാന്‍(പികെ), ഷാഹിദ് കപൂര്‍(ഹൈദര്‍) എന്നിവര്‍ തമ്മിലാണ് മികച്ച നടനാകാനുള്ള മത്സരം. അപ്പോത്തിക്കിരി എന്ന സിനിമയിലെ അഭിനയത്തിനാണ് ജയസൂര്യയെ പരിഗണിക്കുന്നത്.

കങ്കണ റനൌത്ത്(ക്വീന്‍), പ്രിയങ്ക ചോപ്ര(മേരി കോം) എന്നിവരാണ് മികച്ച നടിയാകാനായി മത്സരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :