ജയരാജിന്‍റെ ഭാര്യയെ ജയസൂര്യ പ്രണയിച്ചപ്പോള്‍!

WEBDUNIA|
PRO
ജയരാജിന്‍റെ ഭാര്യ സബിതാ ജയരാജിനെ പ്രണയിക്കുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന ‘ദ ട്രെയിന്‍’ എന്ന ചിത്രത്തിലാണ് ജയസൂര്യയും സബിതയും പ്രണയജോഡിയാകുന്നത്. സബിത അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദ ട്രെയിന്‍. ആദ്യ ചിത്രം ജയരാജ് തന്നെ സംവിധാനം ചെയ്ത ‘പകര്‍ന്നാട്ടം’ ആയിരുന്നു. ആ ചിത്രത്തില്‍ ജയറാമിന്‍റെ നായികയായാണ് സബിത അഭിനയിച്ചത്.

എ ആര്‍ റഹ്‌മാന്‍റെ മ്യൂസിക് ട്രൂപ്പില്‍ പാടാനായി മുംബൈയിലെത്തുന്ന കാര്‍ത്തിക് എന്ന ചെറുപ്പക്കാരനെയാണ് ദ ട്രെയിനില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. അവന്‍ പ്രണയിക്കുന്ന സുന്ദരിയായ എയ്ഞ്ചലായി സബിതാ ജയരാജ് വേഷമിടുന്നു.

ഒട്ടേറെ സുന്ദര സ്വപ്നങ്ങളുമായാണ് കാര്‍ത്തിക് മുംബൈയിലെത്തുന്നത്. എന്നാല്‍ മുംബൈയില്‍ അരങ്ങേറിയ സ്ഫോടന പരമ്പര അവന്‍റെ സ്വപ്നങ്ങളെയാകെ തകര്‍ത്തെറിഞ്ഞു. ഒപ്പം എയ്ഞ്ചലിന്‍റെ മോഹങ്ങളും.

ദ ട്രെയിന്‍ ഇവരുടെ പ്രണയനൊമ്പരങ്ങളുടെ കഥ പറയുന്നു. ഒപ്പം ആ സ്ഫോടനത്തിലൂടെ തകര്‍ന്നു പോയ മറ്റു ചില ജീവിതങ്ങളെക്കുറിച്ചും. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ആന്‍റി ടെററിസ്റ്റ് വിംഗ് ലീഡര്‍ കേദാര്‍നാഥ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അനുപം ഖേര്‍, ഷീനാ ചൌഹാന്‍, ജഗതി, അഭിമന്യു തുടങ്ങിയവരും അഭിനയിക്കുന്നു. മുംബൈയിലെ ആദ്യ ഷെഡ്യൂളിന് ശേഷം ചിത്രം കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്തിരിക്കുകയാണ്.

തീവ്രവാദിയെ പിന്തുടര്‍ന്നെത്തുന്ന കേദാര്‍നാഥ്, ഓടുന്ന ഇലക്ട്രിക് ട്രെയിനിലേക്ക് ചാടിക്കയറുന്ന സീന്‍ ഈ സിനിമയുടെ ഹൈലൈറ്റാണ്. 23 ക്യാമറകള്‍ ഉപയോഗിച്ചാണ് ആ രംഗം ചിത്രീകരിച്ചത്. എച്ച് ഡി സ്റ്റില്‍ ക്യാമറകള്‍ ഉപയോഗിച്ചുള്ള ചിത്രീകരണവും ദ ട്രെയിനിന്‍റെ പ്രത്യേകതയാണ്. സിനു മുരുക്കും‌പുഴയാണ് ക്യാമറാമാന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം
പരിസ്ഥിതി സംരക്ഷണവും പ്രതിദിനമുള്ള ട്രാഫിക് നിയന്ത്രിക്കുന്നതിനുമായാണ് നടപടി ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...