ജനപ്രിയനായകന്‍റെ ജീവിതമാണോ സിനിമയാകുന്നത്? ‘ഇര’ എന്ന ചിത്രത്തിന് പിന്നിലെ യഥാര്‍ത്ഥ ബുദ്ധി ആരുടേത് ?

Ira, Dileep, Vysakh, Udaykrishna, Unni Mukundan, Manju, ഇര, ദിലീപ്, വൈശാഖ്, ഉദയ്കൃഷ്ണ, ഉണ്ണി മുകുന്ദന്‍, മഞ്ജു
BIJU| Last Modified ബുധന്‍, 1 നവം‌ബര്‍ 2017 (13:37 IST)
സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ചേര്‍ന്ന് ഒരു നിര്‍മ്മാണക്കമ്പനി ആരംഭിച്ചു. വൈശാഖ് പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മ്മാണക്കമ്പനിയുടെ പേര്.

ഈ കമ്പനിയുടെ ആദ്യചിത്രത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നു. ‘ഇര’ എന്നാണ് ചിത്രത്തിന് പേര്. ‘സ്റ്റോറി ഓഫ് ആന്‍ അക്യൂസ്ഡ്’ എന്നാണ് ടാഗ്‌ലൈന്‍. പേരും ടാഗ്‌ലൈനും സൂചിപ്പിക്കുന്നത് മലയാള സിനിമയിലും കേരള സമൂഹത്തിലും സമീപകാലത്ത് കോളിളക്കമുണ്ടാക്കിയ ഒരു യഥാര്‍ത്ഥ സംഭവമാണ് ചിത്രം പറയുന്നത് എന്നാണ്.

ജനപ്രിയ നായകന്‍റെ ജീവിതമാണോ ചിത്രം പ്രമേയമാക്കിയിരിക്കുന്നത് എന്നതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഉണ്ണിമുകുന്ദനും ഗോകുല്‍ സുരേഷും പ്രധാന കഥാപാത്രങ്ങളായി വരുന്ന ചിത്രത്തില്‍ മിയ നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെയ്യാത്ത കുറ്റത്തിന് ജയിലിലാകുന്ന ഒരു യുവാവിന്‍റെയും ഒരു സ്ത്രീയുടെ പ്രതികാരത്തിന്‍റെയും കഥയാണ് ‘ഇര’യെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവാഗതനായ സൈജു എസ് എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലൈന്‍ പ്രൊഡ്യൂസര്‍ വ്യാസന്‍ എടവനക്കാടാണ്. നവീന്‍ ജോണ്‍ ആണ് തിരക്കഥ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :