‘തിരുവാതിരയും ഒപ്പനയും മാര്‍ഗ്ഗംകളിയുമായി മതസൗഹാര്‍ദ്ദത്തിന്റെ ‘ജിമിക്കി കമ്മല്‍ ’ വൈറല്‍

മതസൗഹാര്‍ദ്ദത്തിന്റെ ‘ജിമ്മിക്കി കമ്മല്‍ ’ വൈറല്‍ !

കോഴിക്കോട്| AISWARYA| Last Updated: ബുധന്‍, 1 നവം‌ബര്‍ 2017 (10:22 IST)
വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ സിനിമയെക്കാള്‍ ഹിറ്റായത് ചിത്രത്തിലെ പാട്ടാണ്. 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന തുടങ്ങുന്ന പാട്ട്. അനില്‍ പനച്ചൂരാനായിരുന്നു പാട്ടിന്റെ വരികളെഴുതിയിരുന്നത്.

'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന് തുടങ്ങുന്ന പാട്ടിന്റെ ഓഡീയോ പുറത്ത് വന്ന മുതല്‍ ഇത് ഹിറ്റായിരുന്നു. പിന്നീട് വീഡിയോ കൂടി എത്തിയതോടെ തരംഗമാവുകയായിരുന്നു. കേരളത്തില്‍ മാത്രമല്ല ജിമ്മിക്കി കമ്മലിന്റെ ഓളം തമിഴ്‌നാട്ടിലേക്കും പടര്‍ന്നിരുന്നു.

ഇപ്പോഴിതാ കേരളപിറവി ദിനത്തോടനുബന്ദിച്ച്, കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തെ അടയാളപ്പെടുത്തി വ്യത്യസ്ഥമായ ഫിമെയില്‍ വേര്‍ഷന്‍ ജിമിക്കികമ്മലിന് ‘ജിമിക്കി കേരളം’ എന്നപേരില്‍ നൃത്താവിഷ്‌ക്കാരം ഒരുക്കിയിരിക്കുകയാണ് ബൂഗീ ബട്ടര്‍ ഫ്‌ളൈയിംങ്‌സ് എന്ന പുതിയ സംഘം. ഹിന്ദുസ്ഥാനി ഗായികയായ ഐശ്വര്യ കല്ല്യാണിയുടെ മനോഹരമായ ആലാപനത്തിലൂടെ ജിമിക്കിയുടെ ആദ്യ ഫീമെയില്‍ വേര്‍ഷന്‍ കൂടിയാവും ഇത്.

കേരളത്തിന്റെ അറുപത്തി ഒന്നാം പിറന്നാളിനോട് അനുബദ്ധിച്ചാണ് ‘ബൂഗീ ബട്ടര്‍ ഫ്‌ളൈയിംങ്‌സ്’ ഈ നൃത്ത വീഡിയോയുമായി എത്തിയത്. തിരുവാതിരകളിയും ഒപ്പനയും മാര്‍ഗ്ഗംകളിയും ചേര്‍ത്ത് ഒരു ഫ്രഷ് ജിമിക്കി കമ്മലാണ് സംഘം അവതരിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :