aparna|
Last Modified തിങ്കള്‍, 30 ഒക്ടോബര്‍ 2017 (15:31 IST)
മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ് ഹരീഷ് കണാരൻ. പുറത്തിറങ്ങുന്ന ചിത്രങ്ങളിലെല്ലാം ഇപ്പോൾ ഹരീഷ് ഉണ്ട്. കോമഡി എഴുതുന്ന എഴുത്തുകാരന് ഓർമ വരിക അദ്ദേഹത്തെ തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഒരുപാട് കഷ്ടപാടുകൾ സഹിച്ചാണ് ഹരീഷ് ഇന്നത്തെ
ഹരീഷ് കണാരൻ ആയത്. തള്ളിന്റെ ആശാനാണ് ഹരീഷ്. എന്നാൽ, ഈ തള്ളലൊക്കെ സിനിമയിൽ മാത്രമേ ഉള്ളു. ദിലീപിന്റെ ഫാൻസ് അസോസിയേഷനിൽ സജീവമായിരുന്നു താനെന്ന് ഹരീഷ് മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
ദിലീപ് ഫാനായിരുന്നു താനെന്നും അതുകൊണ്ടാണ് ഓട്ടോയ്ക്ക് കൊച്ചിരാജാവ് എന്നു പേരിട്ടതെന്നും ഹരീഷ് പറയുന്നു. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത വിശ്വവിഖ്യാതരായ പയ്യൻമാർ ആണ് ഹരീഷ് കണാരന്റെ പുതിയ സിനിമ. അഞ്ചുയുവാക്കളുടെ കഥയാണിത്.