കൃഷ് -3യില്‍ താനാണ് ശരിക്കും നായികയെന്ന് പ്രിയങ്കാ ചോപ്ര

മുംബൈ| WEBDUNIA|
PRO
ഋത്വിക് റോഷനെ നായകനാക്കി രാകേഷ് റോഷന്‍ സംവിധാനം ചെയ്യുന്ന കൃഷ് -3 എന്ന സിനിമയില്‍ പ്രിയങ്കാ ചോപ്രയും കങ്കണ റോണത്തുമാണ് നായികമാര്‍‍. പക്ഷേ ഇവരില്‍ ആരാണ് ചിത്രത്തിലെ നായിക.

വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണ്. നായിക ആരാണെന്നുള്ള തര്‍‍ക്കം നിലനില്‍ക്കുന്നതിനാല്‍ തന്നെ ചിത്രത്തിന്റെ പ്രചരണപരിപാടികളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കില്ലെന്ന് റിപ്പോര്‍‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രിയങ്ക അതെല്ലാം തള്ളി.

പക്ഷേ താനാണ് നായികയെന്ന് പറഞ്ഞുക് കഴിഞ്ഞു. ചിത്രത്തില്‍ ഋത്വിക് റോഷന്റെ ഭാര്യയുടെ വേഷമാണ് പ്രിയങ്കയ്ക്ക്. ചിത്രത്തില്‍ കങ്കണയുടെ വേഷം രകസരമായതാണെന്നും തനിക്ക് ആ വേഷം കിട്ടിയിരുന്നു എങ്കില്‍ അഭിനയിക്കുമായിരുന്നു എന്നും പ്രിയങ്ക പറഞ്ഞു.

തന്നെ സംബന്ധിച്ചടത്തോളം മറ്റൊരു നടിക്കൊപ്പം അഭിനയിക്കുന്നതില്‍ എതിര്‍‍പ്പൊന്നുമില്ല. കഥാപാത്രം എത്രത്തോളം മികച്ചതായിരിക്കുമെന്നാണ് താന്‍ നോക്കാറുള്ളത്. ഈ ചിത്രത്തില്‍ താന്‍ തന്നെയാണ് നായിക. കങ്കണയ്ക്ക് വളരെ രസകരമായ വേഷമാണ് ലഭിച്ചിരിക്കുന്നത്- പ്രിയങ്ക പറഞ്ഞു. നവംബര്‍‍ ഒന്നിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :