കുഴപ്പങ്ങളൊഴിയാതെ കോമഡിച്ചിത്രം

WEBDUNIA| Last Modified തിങ്കള്‍, 26 ജൂലൈ 2010 (18:49 IST)
മധുര്‍ ഭണ്ഡാര്‍ക്കര്‍ തന്‍റെ ട്രാക്ക് മാറുകയാണ്. ഗൌരവമുള്ള സമകാലീന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകളുടെ ഒരു നിരതന്നെ സൃഷ്ടിച്ച ഈ സംവിധായകന്‍ ഇപ്പോള്‍ ഒരു കോമഡിച്ചിത്രത്തിന്‍റെ ചിത്രീകരണത്തിരക്കുകളിലാണ്. ‘ദില്‍ തോ ബച്ചാ ഹൈ ജി’ എന്നാണ് ചിത്രത്തിന് പേര്. എന്നാല്‍ ഈ കോമഡിച്ചിത്രത്തിന് ഒട്ടേറെ പ്രതിസന്ധികളെയാണ് ഷൂട്ടിംഗിന്‍റെ ആരംഭ ദിനങ്ങളില്‍ തന്നെ നേരിടേണ്ടി വരുന്നത്.

മഴ കാരണം ഷൂട്ടിംഗ് മുടങ്ങിയതു പോകട്ടെ. അതിനു ശേഷം മധുറിന്‍റെ മാതാവ് ആശുപത്രിയിലായി. പിന്നീട് സെറ്റ് ശരിയല്ലാത്തതിനാല്‍ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കേണ്ടിവന്നു. വീണ്ടും ഷൂട്ടിംഗ് തുടങ്ങിയപ്പോഴാകട്ടെ, നായകന്‍ അജയ് ദേവ്‌ഗണ്‍ തന്‍റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട യാത്രയിലാണ്. എന്തായാലും കോമഡിച്ചിത്രത്തിന്‍റെ സെറ്റ് ഒരു ട്രാജഡി മൂഡിലാണ് നീങ്ങുന്നതെന്ന് സാരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :