കല്യാണം വേണോ വേണ്ടയോ എന്ന ആലോചനയുണ്ട്: ദിലീപ്

ദിലീപ്, മഞ്ജു, മീനാക്ഷി, മോഹന്‍ലാല്‍, മമ്മൂട്ടി, വനിത
Last Modified ശനി, 14 മാര്‍ച്ച് 2015 (14:32 IST)
മഞ്ജു വാര്യരുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ ദിലീപ് ഇനിയെന്തുചെയ്യും? മറ്റൊരു വിവാഹം കഴിക്കുമോ? മലയാളികളുടെ പൊതുചോദ്യമാണിത്. അതിന് കാരണമുണ്ട്. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് ദിലീപ്. അക്ഷരാര്‍ത്ഥത്തില്‍ ജനപ്രിയ നായകന്‍. നമ്മുടെ അടുത്ത വീട്ടിലെ പയ്യന്‍ എന്നുപറയുന്നതുപോലെ ഒരിഷ്ടം. ദിലീപിന് വേദനിച്ചാല്‍ മലയാളികള്‍ക്ക് ഓരോരുത്തര്‍ക്കും വേദനിക്കും. അതുകൊണ്ടുതന്നെയാണ്, മറ്റുള്ളവരുടെ കുടുംബജീവിതത്തിലേക്ക് അത്രയൊന്നും കടന്നുകയറാത്ത മലയാളികള്‍ ദിലീപിന്‍റെ കുടുംബകാര്യങ്ങളെക്കുറിച്ച് ആശങ്കാകുലരാകുന്നത്.

“കാണുന്നവര്‍ക്കെല്ലാം ഇപ്പോള്‍ അറിയേണ്ടത് ഇനിയൊരു കല്യാണം കഴിക്കുമോ എന്നാണ്. ഞാന്‍ അവരോടെല്ലാം ചോദിക്കും - ‘ഇനിയും എല്ലാവര്‍ക്കും കൂടി പറഞ്ഞു പിരിയിക്കാനല്ലേ?’ എന്ന്. കല്യാണം വേണോ വേണ്ടയോ എന്ന ആലോചനയുണ്ട്. അല്ലാതെ കല്യാണാലോചനയില്ല” - പുതിയ ലക്കം വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദിലീപ് വ്യക്തമാക്കുന്നു.

“കഴിഞ്ഞ ദിവസം ഐപാഡില്‍ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള നായികയുടെ ചിത്രങ്ങള്‍ നോക്കുകയാണ് ഞാന്‍. സംവിധായകരും സുഹൃത്തുക്കളും കോ ഓര്‍ഡിനേറ്റര്‍മാരും അയച്ച ചിത്രങ്ങള്‍. പെട്ടെന്ന് മീനൂട്ടി മുറിയിലേക്ക് കയറിവന്നു. കസവു സാരിയൊക്കെയുടുത്ത് മുല്ലപ്പൂ ചൂടിയ ഒരു പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു സ്‌ക്രീനില്‍. മീനൂട്ടിക്കറിയണം അതാരാണെന്ന്. ഞാന്‍ ചെറിയ നാണം അഭിനയിച്ചുകൊണ്ടു പറഞ്ഞു - ‘കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പോരല്ലോ? ഒരു കല്യാണത്തെക്കുറിച്ച്...’ - ഞാന്‍ വീണ്ടും നാണം അഭിനയിച്ചു. മീനൂട്ടി ഒന്നു തലയാട്ടിക്കൊണ്ട് ചോദിച്ചു - ‘മതിയായില്ല അല്ലേ?’. ഞാന്‍ ചിരിച്ചുപോയി. പറഞ്ഞു കഴിഞ്ഞതും മീനൂട്ടിയും പൊട്ടിച്ചിരിച്ചു” - ദിലീപ് പറയുന്നു.

“മാസങ്ങള്‍ക്കുള്ളില്‍ ജീവിതം വല്ലാതെ മാറിപ്പോയി. മുമ്പ് ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടമില്ലാത്തയാളായിരുന്നു ഞാന്‍. ഒരോന്ന് ആലോചിച്ച് തനിച്ചിരിക്കാനാണ് ഇപ്പോള്‍ കൂടുതല്‍ ഇഷ്ടം” - അഭിമുഖത്തില്‍ ദിലീപ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :