കമലിന്റെ മകന്റെ ആദ്യചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയൂടെ മകന്‍

ചെന്നൈ| WEBDUNIA|
PRO
വിനീത്‌ ശ്രീനിവാസന്‍, സിദ്ധാര്‍ത്ഥ്‌ ഭരതന്‍, ജീന്‍ പോള്‍ ലാല്‍ എന്നിവരുടെ നിരയിലേക്ക് ഒരു സംവിധായകപുത്രന്‍ കൂടി വരുന്നു. പ്രമുഖ സംവിധായകന്‍ കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ്. മറ്റൊരു പ്രത്യേകത കമലിന്റെ മകന്‍ ആദ്യം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കറാണ്.

ഇതൊരു ന്യൂജനറേഷന്‍ സിനിമയല്ലെന്നും പക്ഷേ ഒരു നാഗരിക പ്രണയകഥയായിരിക്കുമെന്നും ചിത്രത്തിന്‌ അന്തിമ രൂപരേഖ ആകുന്നതേയുള്ളുവെന്നും ജാനൂസ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ലണ്ടന്‍ ഫിലിം സ്‌കൂളില്‍ നിന്നും പുറത്തു വന്ന ജാനൂസ് നിരവധി സിനിമകളില്‍ സഹസംവിധായകനായുള്ള ദീര്‍ഘകാല പരിചയത്തിലാണ്‌ ആദ്യ ചിത്രം ഒരുക്കുന്നത്‌.

ആഷിക്‌ അബുവിന്റെ 22 ഫീമെയില്‍ കോട്ടയം, ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍, കമലിന്റെ സംവിധാനത്തില്‍ പുറത്തു വന്ന സെല്ലുയോയ്‌ഡിലും സഹസംവിധായകനായിരുന്നു ജാനൂസ്.

വ്യത്യസ്ത ശൈലിയും കാഴ്ചപ്പാടുമുള്ള മൂന്ന് സംവിധായകരുടേയുമൊപ്പമുള്ള അനുഭവം ഏറെ വ്യത്യസ്തമായിരുന്നെന്നും അതില്‍ നിന്നും ലഭിച്ച പ്രചോദനമാണ് സ്വന്തമായി സിനിമ ചെയ്യാനുള്ള ധൈര്യമെന്ന് ജാനൂസ് ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :