പൃഥ്വി അഭിനയിച്ച എല്ലാ ചിത്രങ്ങളിലും പൃഥ്വി മാത്രമേ ഉണ്ടായിരുന്നുള്ളൂ!

WEBDUNIA|
PRO
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം പൃഥ്വിരാജിനെ തേടിയാണെത്തിയത്. അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ് എന്നീ സിനിമകളിലെ പ്രകടനമാണ് പൃഥ്വിരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഐ വി ശശിയായിരുന്നു അവാര്‍ഡ് ജൂറി ചെയര്‍മാന്‍.

ഈ അവാര്‍ഡിനെക്കുറിച്ച് ഒരു ചലച്ചിത്ര വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐ വി ശശി പൃഥ്വിരാജിനെക്കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി. ആ അഭിമുഖത്തില്‍ പറയുന്നതിനനുസരിച്ച് പൃഥ്വിയുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഉണ്ടായ രണ്ട് സിനിമകളായിരുന്നു അയാളും ഞാനും തമ്മിലും സെല്ലുലോയ്ഡും.

“സത്യത്തില്‍ ഇതുവരെ പൃഥ്വിരാജ് അഭിനയിച്ച എല്ലാ ചിത്രങ്ങളിലും കഥാപാത്രം ഉണ്ടായിരുന്നില്ല. പൃഥ്വിരാജേ ഉണ്ടായിരുന്നുള്ളൂ. സെല്ലുലോയ്ഡിലും അയാളും ഞാനും തമ്മിലിലും പൃഥ്വിരാജ് ഇല്ല. കഥാപാത്രങ്ങളാണുള്ളത്” - ഐ വി ശശി പറയുന്നു.

അപ്പോള്‍ സ്വാഭാവികമായും ഒരു സംശയം ഉയരും. പൃഥ്വിരാജിന് ഇതാദ്യമായല്ല നല്ല നടനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. മുമ്പ് ‘വാസ്തവം’ എന്ന സിനിമയിലെ പ്രകടനത്തിന് പൃഥ്വിക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഐ വി ശശിയുടെ അഭിപ്രായപ്രകടനം അനുസരിച്ചാണെങ്കില്‍ അന്ന് പൃഥ്വി അവാര്‍ഡിന് അര്‍ഹനായിരുന്നില്ല. ഇനി ഇതേപ്പറ്റി നിലപാട് വ്യക്തമാക്കേണ്ടത് പൃഥ്വിരാജും അന്ന് പൃഥ്വിക്ക് അവാര്‍ഡ് നല്‍കിയ ജൂറി ചെയര്‍മാനുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :