aparna|
Last Modified ശനി, 23 സെപ്റ്റംബര്‍ 2017 (15:34 IST)
ജിജോ ആന്റണിയുടെ മൂന്നാമത്തെ സംവിധാന സംരംഭമാണ് പോക്കിരി സൈമണ്‍. സണ്ണി വെയ്നെ നായകനാക്കി പുറത്തിറങ്ങിയ ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം നടത്തുകയാണ്. എന്നാല്‍, ചിത്രം വളരെ മോശമാണെന്ന പ്രചരണവും സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നുണ്ട്. ഇത്തരം പ്രചരണം നടത്തുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന് ജിജോ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫെസ്ബുക്ക് പേജിലൂടെയാണ് ജിജോ അഭിപ്രായം രേഖപ്പെടുത്തിയത്.
ജിജോയുടെ വാക്കുകള്‍:
ഈ സിനിമയുടെ പേര് "പോക്കിരി സൈമണ്‍ " എന്നാണ്. ആ പേരിലൊളിഞ്ഞിരിക്കുന്ന കുറുമ്പും കുസൃതിയും ആവേശവുമെല്ലാം ചിത്രത്തിലും ഉണ്ട്. അത് കൊണ്ട് തന്നെ ബുദ്ധി ജീവികള്‍ക്ക് ദഹിക്കാന്‍ സാദ്ധ്യതയില്ല..!!! നിങ്ങള്‍ക്ക് രുചിക്കാന്‍ പാകത്തില്‍ ഒരു
സിനിമ നാല് വര്‍ഷം മുന്നേ ഞാന്‍ ചെയ്തിരുന്നു. എന്റെ ആദ്യ സിനിമ " കൊന്തയും പൂണൂലും."
അന്ന് മാറ്റിനി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എന്നോടൊപ്പം ഉണ്ടായിരുന്നത് ആറോ ഏഴോ
പേരാണ്. നിങ്ങളിലെത്ര പേര് ആ പടം കണ്ടു എന്നറിയില്ല. പക്ഷേ ഇന്ന് ''പോക്കിരി സൈമണ്‍'' കളിക്കുന്ന തീയേറ്ററുകള്‍ ഏറെയും #housefull ആണ്.
അത്യപൂര്‍വ്വ കലാസൃഷ്ടി എന്നൊന്നും അവകാശപ്പെടുന്നില്ല. സിനിമയുടെ പേരിനോടും ഉള്ളടക്കത്തോടും അതിലുപരി കൂടെ നിന്ന എല്ലാവരോടും ആന്മാര്ത്ഥത കാണിച്ചുണ്ട്. അതിന്റെ റിസള്‍ട്ട് പ്രതീക്ഷിക്കുന്നുമുണ്ട്. ഒന്ന് ജീവിച്ച് പൊയ്ക്കോട്ടെ സഹോദരന്മാരെ. ഒരു കാര്യം കൂടി, പരിമിതികളില്‍ പിറന്ന ഈ സിനിമയുടെ പേര് Pokkiri Simon Oru Kaduththa Aaraadhakan എന്നാണ്.
ഒരു തവണ ആ പേരൊന്നുച്ചരിച്ച്. മനസിലുറപ്പിച്ച് തിയേറ്ററിൽ കയറിയാൽ നിങ്ങൾ നിരാശപ്പെടില്ല..!! ഞാനുറപ്പ്..!!! :) :)