ഒടുവില്‍ കളത്തിലിറങ്ങുന്നു, താരരാജാവിന്‍റെ മകന്‍, പ്രണവ് മോഹന്‍ലാല്‍ !

പ്രണവ്, മോഹന്‍ലാല്‍, ദുല്‍ക്കര്‍, മമ്മൂട്ടി, ജീത്തു ജോസഫ്
Last Updated: ചൊവ്വ, 24 ഫെബ്രുവരി 2015 (13:54 IST)
ദുല്‍ക്കര്‍ സല്‍മാന്‍ സൂപ്പര്‍താരമായി ഉയരുമ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ചെറിയ നിരാശയുണ്ടായിരുന്നു. എന്തുകൊണ്ടാണ് പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിച്ചുതുടങ്ങാന്‍ ഇത്ര വൈകുന്നതെന്ന്. എന്തായാലും ആ നിരാശ മാറുകയാണ്. പ്രണവ് സിനിമയില്‍ നായകനായി അഭിനയിക്കാനൊരുങ്ങുന്നു.

സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന 'ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം' എന്ന ചിത്രത്തില്‍ നായകനായാണ് പ്രണവിന്‍റെ അരങ്ങേറ്റം. ഈ സിനിമ ഒരു കോമഡി ത്രില്ലറായിരിക്കും.

ദാവൂദ് ഇബ്രാഹിം എന്നുപേരുള്ള ഒരു പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടിവരുന്ന രസകരമായ വെല്ലുവിളികളാണ് 'ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം' പ്രമേയമാക്കുന്നത്.

ബാംഗ്ലൂര്‍ ഡെയ്സ്, ആമേന്‍, തീവ്രം, ഫ്രൈഡേ, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള സാജിദ് യാഹിയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഇപ്പോള്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ചിത്രത്തില്‍ സംവിധാന സഹായിയാണ് പ്രണവ് മോഹന്‍ലാല്‍.

ചിത്രത്തിന് കടപ്പാട്
- മോഹന്‍ലാലിന്‍റെ ഫേസ്‌ബുക്ക് പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :