Last Updated:
ചൊവ്വ, 3 മാര്‍ച്ച് 2015 (13:31 IST)
സഹോദരതുല്യനാണ് മമ്മൂട്ടി - പറയുന്നത് സൂപ്പര്‍ സംവിധായകന് സിദ്ദിക്കാണ്. തന്റെ പുതിയ സിനിമയായ 'ഭാസ്കര്‍ ദി റാസ്കല്‍' ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മമ്മൂട്ടിയെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരിക്കുന്നത്.
തന്റെ പ്രിയപ്പെട്ടവര്‍ക്ക് എന്ത് പ്രതിസന്ധിയുണ്ടായാലും താങ്ങും തണലുമായി എപ്പോഴും മമ്മൂട്ടിയുണ്ടാകുമെന്ന് സിദ്ദിക്ക് പറയുന്നു. കൃത്യമായ ഉപദേശം നല്കി വഴികാട്ടിയായി അദ്ദേഹം നില്ക്കും. തന്റെ എല്ലാ സിനിമകളും കാണുകയും അഭിപ്രായം എന്തായാലും അത് തുറന്നുപറയുകയും ചെയ്യുന്നയാളാണ് മമ്മൂട്ടിയെന്നും സിദ്ദിക്ക് പറയുന്നു.
തന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സഹതാരങ്ങളോടുമൊക്കെ മമ്മൂട്ടി കാണിക്കുന്ന സ്നേഹവും അടുപ്പവും അദ്ദേഹത്തോടുള്ള ആദരവ് വര്‍ദ്ധിപ്പിക്കുന്നതായും സിദ്ദിക്ക് വ്യക്തമാക്കുന്നു.
ഇത് മമ്മൂട്ടിയും സിദ്ദിക്കും ഒരുമിക്കുന്ന മൂന്നാമത്തെ സിനിമയാണ്. ഹിറ്റ്ലര്‍, ക്രോണിക് ബാച്ച്ലര് എന്നീ മെഗാഹിറ്റുകളാണ് ഈ കൂട്ടുകെട്ടിന്റെ മുന്ചിത്രങ്ങള്. വിഷു റിലീസായി പ്രദര്‍ശനത്തിനെത്തുന്ന ഭാസ്കര്‍ ദി റാസ്കലില് നയന്‍താരയാണ് നായിക.
അതേസമയം, ഇനി ഒമ്പത് ദിവസത്തെ ചിത്രീകരണം കൂടി ഭാസ്കര്‍ ദി റാസ്കലിന് ഉണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 66 ദിവസത്തെ ഷൂട്ടിംഗ് ആണ് കഴിഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗും പുരോഗമിക്കുകയാണ്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.