മമ്മൂട്ടി വീണ്ടും കോട്ടയം കുഞ്ഞച്ചന്‍!

Last Modified വ്യാഴം, 26 ഫെബ്രുവരി 2015 (17:47 IST)
മുട്ടത്തുവര്‍ക്കിയുടെ കഥയില്‍ നിന്നാണ് ഡെന്നീസ് ജോസഫ് 'കോട്ടയം കുഞ്ഞച്ചന്‍' എന്ന കഥാപാത്രത്തെ കണ്ടെത്തുന്നത്. ഡെന്നീസിന്‍റെ തിരക്കഥ ടി എസ് സുരേഷ്ബാബു ഒരുക്കിയപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും വലിയ മെഗാഹിറ്റായി.

ഇപ്പോള്‍ കോട്ടയം കുഞ്ഞച്ചനെക്കുറിച്ച് പറഞ്ഞത്, ആ സിനിമയുടെ രണ്ടാം ഭാഗം വരുന്നുണ്ട് എന്നുപറയാനാണ്. കുഞ്ഞച്ചനെ വീണ്ടും കളത്തിലിറക്കാന്‍ സുരേഷ്ബാബുവും ഡെന്നീസും ഗൌരവമായി ആലോചിക്കുന്നു.

മമ്മൂട്ടി വീണ്ടും കുഞ്ഞച്ചനായി തകര്‍ത്തുവാരാനൊരുങ്ങുന്ന സിനിമ ബിഗ് ബജറ്റിലായിരിക്കും ഒരുക്കുക. ചിത്രത്തിന്‍റെ കഥ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിക്ക് പുറമേ ഇന്നസെന്‍റ്, കെ പി എ സി ലളിത, ബാബു ആന്‍റണി തുടങ്ങിയവരും ഈ സിനിമയുടെ ഭാഗമാകുമെന്ന് സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :