വിഷുവിന് വെടിക്കെട്ട് രജനികാന്ത് വക!

Kabali, Rajanikanth, Shankar, Enthiran, Renjith, കബാലി, എന്തിരൻ, രജനികാന്ത്, രഞ്‌ജിത്, ഷങ്കർ
Last Modified ചൊവ്വ, 24 നവം‌ബര്‍ 2015 (13:52 IST)
വരുന്ന വിഷുക്കാലത്ത് സാക്ഷാൽ രജനികാന്തിന്റെ വക വെടിക്കെട്ട്. അതേ, 2016 ഏപ്രിൽ 14നാണ് രജനിയുടെ പുതിയ ചിത്രമായ കബാലി റിലീസാകുന്നത്. പാ രഞ്‌ജിത് സംവിധാനം ചെയ്യുന്ന ഈ അധോലോക ത്രില്ലറിൽ രാധിക ആപ്‌തേ ആണ് നായിക. ഏപ്രിൽ 14 എന്നത് തമിഴ് പുതുവർഷം കൂടിയായതിനാൽ അന്നുതന്നെ ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.

മാത്രമല്ല, ഏപ്രിൽ 14 വ്യാഴാഴ്ചയായതിനാൽ റിലീസിംഗ് കഴിഞ്ഞാലുടനെ ഒരു ലോംഗ് വീക്കെൻഡ് ലഭിക്കും എന്നതും നിർമ്മാതാക്കളെ ആകർഷിച്ചിട്ടുണ്ട്. ഇപ്പോൾ ബാങ്കോക്കിലാണ് കബാലിയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

ഈ ഷെഡ്യൂൾ കഴിഞ്ഞാലുടനെ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. തമിഴിനൊപ്പം തന്നെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും റിലീസ് ചെയ്യും. 'മഹാദേവ്' എന്നായിരിക്കും തെലുങ്ക് പതിപ്പിന്റെ പേര്.

ഒരു മുൻ അധോലോക നായകൻ, തട്ടിക്കൊണ്ടുപോകപ്പെട്ട തന്റെ മകളെ രക്ഷിക്കുനതിനായി വീണ്ടും അധോലോകത്തിന്റെ ഇരുണ്ടലോകത്തേക്ക് മടങ്ങിപ്പോകുന്നതാണ് കബാലിയുടെ പ്രമേയം എന്നാണ് അറിയുന്നത്. പുതുമയില്ലാത്ത കഥയാണെങ്കിലും പാ രഞ്‌ജിത്തിന്റെ ആഖ്യാനം വ്യത്യസ്തമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

ഈ സിനിമ പൂർത്തിയായാലുടൻ ഷങ്കറിന്റെ 2ന്റെ ജോലികളിലേക്ക് രജനികാന്ത് കടക്കും. 450 കോടി രൂപ ബജറ്റിലാണ് എന്തിരൻ ഒരുക്കുന്നതെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :