എന്തിരനല്ല, ബാഹുബലിയല്ല, ഇത് സാക്ഷാല്‍ ‘പുലിമുരുകന്‍’ !

പുലിമുരുകനില്‍ മോഹന്‍ലാല്‍ പറന്നടിക്കുന്നു!

Bahubali, Peter Hein, Pulimurugan, Vysakh, Mohanlal, ബാഹുബലി, എന്തിരന്‍, പുലിമുരുകന്‍, വൈശാഖ്, മോഹന്‍ലാല്‍
Last Modified ചൊവ്വ, 21 ജൂണ്‍ 2016 (15:32 IST)
ആക്ഷന്‍ കോറിയോഗ്രാഫിയില്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ നമ്പര്‍ വണ്‍ ആണ് പീറ്റര്‍ ഹെയ്ന്‍. തമിഴിലെയും തെലുങ്കിലെയും ബ്രഹ്മാണ്ഡ ചിത്രങ്ങളുടെയെല്ലാം ആ‍ക്ഷന്‍ രംഗങ്ങള്‍ പീറ്റര്‍ ഹെയ്ന്‍ ഇല്ലാതെ ഇപ്പോള്‍ ആലോചിക്കാന്‍ കൂടി കഴിയില്ല. മലയാളത്തില്‍ ആദ്യമായി ഒരു സിനിമ പീറ്റര്‍ ഹെയ്നിന്‍റെ ആക്ഷന്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഒരുങ്ങുകയാണ് - പുലിമുരുകന്‍.

വൈശാഖ് സംവിധാനം ചെയ്ത ഈ മോഹന്‍ലാല്‍ സിനിമ ഓഗസ്റ്റ് 15ന് പ്രദര്‍ശനത്തിനെത്തും. ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിച്ച സിനിമ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. കടുവയുമൊത്തുള്ള ആക്ഷന്‍ രംഗങ്ങളാണ് പുലിമുരുകന്‍റെ ഹൈലൈറ്റ്.

റണ്‍, കാക്ക കാക്ക, അന്നിയന്‍, ശിവാജി: ദി ബോസ്, ഗജിനി, മഗധീര, രാവണ്‍, എന്തിരന്‍, കോ, ഏഴാം അറിവ്, ഏജന്‍റ് വിനോദ്, മാട്രാന്‍, കൊച്ചടൈയാന്‍, ബാഹുബലി, രുദ്രമാദേവി തുടങ്ങിയവയാണ് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി പീറ്റര്‍ ഹെയ്‌ന്‍ സ്റ്റണ്ട് സംവിധാനം ചെയ്ത പ്രശസ്ത ചിത്രങ്ങള്‍. എന്നാല്‍ പുലിമുരുകന്‍ കഴിയുന്നതോടെ അത് പീറ്റര്‍ ഹെയ്നിന്‍റെ കരിയറിലെയും ഏറ്റവും പ്രധാനചിത്രമായി മാറുമെന്നുറപ്പാണ്.

ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും സാഹസികമായ സിനിമാ രംഗങ്ങള്‍ പുലിമുരുകനിലാണ് പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയിട്ടുള്ളത്. ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ ചിത്രം ഏഴ് ഭാഷകളിലായി പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :