ആ‍ശാ ശരത്ത് വന്നപ്പോള്‍ തബുവിനെ മാറ്റി, വില്ലന്‍ ജയറാം!

തബുവിനെ മാറ്റി, പകരം ആശാ ശരത്; വില്ലന്‍ ജയറാം!

Asha Sarath, Jayaram, Bahubali, Anushka, Prabhas, SS Rajamouli, ആശാ ശരത്, ജയറാം, ബാഹുബലി, അനുഷ്ക, പ്രഭാസ്, എസ് എസ് രാജമൌലി
Last Modified വെള്ളി, 17 ജൂണ്‍ 2016 (17:00 IST)
‘ബാഹുബലി’ നായകന്‍ പ്രഭാസിനും നായിക ഷെട്ടിക്കും വില്ലനായി ജയറാം അഭിനയിക്കുന്നു. ‘ഭഗ്‌മതി’ എന്ന് പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തില്‍ തല മൊട്ടയടിച്ച ഗെറ്റപ്പിലാണ് ജയറാം പ്രത്യക്ഷപ്പെടുക. ഈ ചിത്രത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യവിവരം. എന്നാല്‍ തബുവിനെ ഈ പ്രൊജക്ടില്‍ നിന്ന് ഒഴിവാക്കിയതായാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

തബുവിന് പകരം ആശാ ശരത് ആ കഥാപാത്രത്തെ അവതരിപ്പിക്കും. ദൃശ്യം, പാപനാശം, തൂങ്കാവനം എന്നീ സിനിമകളില്‍ ആശാ ശരത് ഗംഭീര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ടൈറ്റില്‍ കഥാപാത്രമായ ഭഗ്‌മതിയെ അവതരിപ്പിക്കുന്നത് അനുഷ്ക ഷെട്ടിയാണ്. ജി അശോക് സംവിധാനം ചെയ്യുന്ന സിനിമ ഒരു ത്രില്ലറായിരിക്കും. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ബാഹുബലിക്ക് ശേഷം പ്രഭാസും അനുഷ്കയും ഒന്നിക്കുന്ന ചിത്രമാണ് ഭഗ്‌മതി. അപൂര്‍വ്വമായാണ് ജയറാം വില്ലന്‍ വേഷങ്ങള്‍ തെരഞ്ഞെടുക്കുക. തമിഴ് ചിത്രമായ ‘സരോജ’യില്‍ കൊടുംവില്ലനായി ജയറാം എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :