അസത്യങ്ങള്‍ വിലപ്പോവില്ല, ഫയര്‍മാന്‍ മെഗാഹിറ്റ്!

ഫയര്‍മാന്‍, മമ്മൂട്ടി, ദീപു, നൈല, പിക്കറ്റ് 43, മേജര്‍ രവി
Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (16:07 IST)
ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമായ ‘ഫയര്‍മാന്‍’ മെഗാഹിറ്റിലേക്ക് കുതിക്കുകയാണ്. മമ്മൂട്ടി നായകനായ ഈ സിനിമ ഒരു ഹോളിവുഡ് സിനിമ കാണുന്ന ത്രില്ലിലാണ് പ്രേക്ഷകര്‍ കണ്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ആഴ്ചത്തെ മാത്രം ഷെയര്‍ 1.65 കോടി രൂപയാണ്. മറ്റ് സംസ്ഥാനങ്ങളിലും ചിത്രത്തിന് ഗംഭീര ഷെയര്‍ ആണ് ലഭിച്ചത്.
 
ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലര്‍ സിനിമയ്ക്ക് 4.65 കോടി രൂപയാണ് സാറ്റലൈറ്റ് റൈറ്റ് തുക ലഭിച്ചിരിക്കുന്നത്. മറ്റ് അവകാശങ്ങള്‍ക്ക് 25 ലക്ഷം രൂപയിലധികം ലഭിച്ചിട്ടുണ്ട്. ഇതോടെ നിര്‍മ്മാതാവ് മിലന്‍ ജലീലിന് കോടികളുടെ ലാഭമാണ് ഫയര്‍മാന്‍ നേടിക്കൊടുത്തിരിക്കുന്നത്.
 
എന്നാല്‍ ഫയര്‍മാന്‍ നഷ്ടമാണെന്ന രീതിയിലാണ് സിനിമാലോകത്തുനിന്നുതന്നെ ചിലര്‍ പ്രചരണം നടത്തുന്നത്. ഒരു സിനിമയെ വിജയിപ്പിക്കാനാണ്, തകര്‍ക്കാനല്ല സിനിമാപ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്ന് നിര്‍മ്മാതാവ് പ്രതികരിച്ചു.
 
ഉഷ നായികയായ ഈ സിനിമയില്‍ ഉണ്ണി മുകുന്ദന്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :