നാദിയ കൊല്ലപ്പെട്ട രാത്രി തമിഴില്‍‌‍, സംവിധാനം ഷാജി കൈലാസ്!

ഷാജി കൈലാസ്, ആര്‍ കെ, എന്‍ വഴി തനി വഴി, മമ്മൂട്ടി, മോഹന്‍ലാല്‍
Last Updated: വ്യാഴം, 5 മാര്‍ച്ച് 2015 (18:12 IST)
മലയാളത്തിലെ മെഗാഹിറ്റായ സിനിമയാണ് നാദിയ കൊല്ലപ്പെട്ട രാത്രി. സുരേഷ്ഗോപി നായകനായ ചിത്രത്തില്‍ കാവ്യാ മാധവന്‍ ഡബിള്‍ റോളില്‍ തിളങ്ങി. എ കെ സാജന്‍റെ തിരക്കഥയില്‍ കെ മധുവായിരുന്നു ഈ സിനിമ അണിയിച്ചൊരുക്കിയത്. നാദിയ തമിഴിലേക്കെത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. കാവ്യ അനശ്വരമാക്കിയ ഇരട്ടക്കഥാപാത്രങ്ങളെ നീതു ചന്ദ്ര തമിഴില്‍ അവതരിപ്പിക്കും.

ഷാജി കൈലാസാണ് നാദിയയെ തമിഴില്‍ കൊണ്ടുപോകുന്നത്. ‘വൈഗ എക്സ്പ്രസ്’ എന്നാണ് സിനിമയുടെ പേര്. ആര്‍ കെയാണ് നായകന്‍. പ്രഭാകര്‍ രചന നിര്‍വഹിക്കുന്ന സിനിമയ്ക്ക് തമന്‍ സംഗീതം നല്‍കും.

നാസര്‍, സുമന്‍, അനൂപ് ചന്ദ്രന്‍, എം എസ് ഭാസ്കര്‍, ഇനിയ, സിദ്ദിക്ക് തുടങ്ങിയവരും ഈ സിനിമയില്‍ വേഷമിടുന്നു. സഞ്ജീവ് ശങ്കറാണ് ക്യാ‍മറ. അനല്‍ അരശാണ് ആക്ഷന്‍ കോറിയോഗ്രാഫി.

അതേസമയം, ഷാജി കൈലാസിന്‍റെ പുതിയ തമിഴ് ചിത്രം ‘ എന്‍ വഴി തനി വഴി’ വെള്ളിയാഴ്ച റിലീസാകുകയാണ്. ഈ സിനിമയിലും ആര്‍ കെയാണ് നായകന്‍.

ചിത്രത്തിന് കടപ്പാട് - ഷാജി കൈലാസിന്റെ ഫേസ്‌ബുക്ക് പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :