അവര്‍ ജയിലില്‍ വച്ച് കണ്ടുമുട്ടി, തുടര്‍ന്ന്...

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
മൂന്ന് ക്രിമിനലുകള്‍. അവര്‍ പരസ്പരം കാണുന്നത് ജയിലില്‍ വച്ചാണ്. മൂവര്‍ക്കും പ്രത്യേക ലക്‍ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജീവിതം ഏതാണ്ട് അവസാനിച്ചതുപോലെയുള്ള മാനസികാവസ്ഥയിലായിരുന്നു അവര്‍. എന്നാല്‍ പരസ്പരം കണ്ടുമുട്ടി ദിവസങ്ങള്‍ക്കകം അവര്‍ മനസിലാക്കി - ജീവിതം അവസാനിച്ചിട്ടില്ല, ഇനിയും ചിലത് ചെയ്യാനുണ്ട്...

ത്രില്ലടിപ്പിക്കുന്ന ഒരു കഥ ഇവിടെ തുടങ്ങുകയാണ്. ‘ത്രീ ഡോട്ട്‌സ്’ എന്ന് പേരിട്ട സിനിമയുടെ പ്രമേയമാണിത്. ഈ വര്‍ഷം മലയാളത്തിലെ പണം‌വാരിപ്പടങ്ങളിലൊന്നായ ‘ഓര്‍ഡിനറി’ ഒരുക്കിയ സുഗീത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ത്രീ ഡോട്ട്‌സ്.

കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, പ്രതാപ് പോത്തന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. റഹ്‌മാനും ഏറെ നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. “ഇതൊരു പക്കാ എന്‍റര്‍ടെയ്നറായിരിക്കും. ഒരു ഫീല്‍ ഗുഡ് മൂവി” - സുഗീത് ഉറപ്പുനല്‍കുന്നു.

ഓര്‍ഡിനറിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ട്രീറ്റ്‌മെന്‍റാണ് സുഗീത് ത്രീ ഡോട്ട്‌സിന് നല്‍കുന്നത്. സുഗീതിന്‍റെ തന്നെ കഥയ്ക്ക് രാജേഷ് രാഘവനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിദ്യാസാഗറാണ് സംഗീതം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :