പേരൻപിന് പിന്നാലെ യാത്രയും, മമ്മൂട്ടി ചിത്രം പുറത്തുവിട്ട് തമിഴ് റോക്കേഴ്‌സ്!

Last Updated: തിങ്കള്‍, 11 ഫെബ്രുവരി 2019 (11:15 IST)
ഈ വർഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് പേരൻപ്. ചിത്രം തിയേറ്ററുകൾ കീഴടക്കി വിജയക്കൊടി പാറിക്കുകയാണ്. എന്നാൽ സിനിമാ വ്യവസായത്തിന് ഭീഷണിയായി തുടരുന്ന തമിഴ്റോക്കേഴ്‌സ് പേരൻപിന്റെ കോപ്പി ഇന്റർനെറ്റിൽ പുറത്തുവിട്ടു.

അതുപോലെ തന്നെ റിലീസ് ചെയ്തു രണ്ടുദിവസം കഴിയും മുൻപ് തന്നെ യാത്രയും ഇന്റർനെറ്റിൽ എത്തിച്ചിരിക്കുകയാണ് തമിഴ് റോക്കേഴ്‌സ്. ഭാഷാഭേദമന്യേ എല്ലാ ചിത്രങ്ങളും റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം ഇന്റർനെറ്റിൽ ഇപ്പോൾ വൈറലാകുകയാണ്.

2003ലെ വൈ എസ് രാജശേഖര റെഡിയുടെ പദയാത്രയെ ആസ്പദമാക്കിയാണ് മാഹി വി രാഘവിന്റെ കഥ പറയുന്നത്.
നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്ക് സിനിമാ ലോകത്തിലേക്ക് മടങ്ങി വന്നിരിക്കുന്ന ചിത്രമാണ് യാത്ര. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായിട്ടാണ് ചിത്രം പുറത്തു വരുന്നത്. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :