‘ഒരിക്കൽ നാം അതിജീവിച്ചവരാണ്, ഇനിയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും‘ - വൈറസ് നാളെ മുതൽ

Last Modified വ്യാഴം, 6 ജൂണ്‍ 2019 (14:51 IST)
സംസ്ഥാനത്ത് വീണ്ടും വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിപ വൈറസ് പ്രമേയമാക്കി ആഷിഖ് അബു ഒരുക്കിയ ‘വൈറസ്’ എന്ന റിലീസ് നീട്ടിവെക്കണമെന്ന് പലരും ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, ചിത്രം ജൂൺ 7നു തന്നെ തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വൈറസ് ഒരു സര്‍വൈവല്‍ ത്രില്ലറാണെന്നും ഒരിക്കല്‍ നമ്മള്‍ അതിജീവിച്ചെന്നും ഇനിയും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നും ചിത്രം ജൂണ്‍ ഏഴ് മുതല്‍ തീയേറ്ററുകളില്‍ ഉണ്ടാകുമെന്നും സംവിധായകൻ ആഷിക് അബു പ്രതികരിച്ചു.

കേരളത്തിൽ നിപ്പ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും പിടിപെട്ട വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. വേണ്ട നടപടികളെല്ലാം സർക്കാരും ആരോഗ്യ മേഖലയും കൈകൊള്ളുന്നുണ്ട്.

കഴിഞ്ഞ വർഷം നിപ്പ ഭീതി വിതിച്ചപ്പോൾ നമ്മൾ അജ്ഞരും അസന്നദ്ധരുമായിരുന്നു. എന്താണ്, എങ്ങനെയാണ് എന്നതിനെ കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. പക്ഷെ, നമ്മൾ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതൽ അറിഞ്ഞു, കൂടുതൽ സന്നാഹങ്ങൾ കരസ്ഥമാക്കി, അതിനെ നേരിട്ടു. നാം അതിജീവിക്കുക തന്നെ ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :