കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 23 ജനുവരി 2024 (09:08 IST)
ചെറിയ വേഷങ്ങളിലൂടെ തുടങ്ങി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ടോവിനോ തോമസ്. പ്രഭുവിന്റെ മക്കളായിരുന്നു താരത്തിന്റെ ആദ്യ സിനിമ.എബിസിഡി, സെവൻത്ത് ഡെ, കൂതറ, എന്ന് നിന്റെ മൊയ്തീന തുടങ്ങിയ ചിത്രങ്ങളിൽ നടൻ അഭിനയിച്ചെങ്കിലും സ്‌ക്രീൻ ദൈർഘ്യം കുറവായിരുന്നു. എന്നാൽ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യുവാൻ തുടക്കത്തിലെ നടനായി. 2016ൽ പുറത്തിറങ്ങിയ ഗപ്പി കരിയറിൽ വഴിതിരവായി. തൊട്ടടുത്ത വർഷം മെക്‌സിക്കൻ അപാരത, ഗോദ, തരംഗം, മായാനദി തുടങ്ങിയ ചിത്രങ്ങൾ കൂടി വന്നതോടെ മലയാള സിനിമയിൽ നായകസ്ഥാനം ടോവിനോ ഉറപ്പിച്ചു.
ടോപ്പിനോ തോമസിന്റെ പ്രതിഫലത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പല റിപ്പോർട്ടുകളും ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുണ്ട്. 2023 ൽ ഫിൽമിബീറ്റ് റിപ്പോർട്ട് ചെയ്യപ്പെട്ടത് പ്രകാരം 1 കോടി രൂപയാണ് ടൊവിനോ ഒരു ചിത്രത്തിനായി വാങ്ങുന്നത്.1-2.5 വരെ ഒരു ചിത്രത്തിനായി ടോവിനോ വാങ്ങാറുണ്ടെന്നും റിപ്പോർട്ടുണ്ട്.നടന്റെ ആകെ ആസ്തി 40 കോടിയിലേറെയാണെന്ന് വിവരം.