അന്ന് മോഹൻലാൽ മമ്മൂട്ടിയായി!

മമ്മൂട്ടിയായി മോഹൻലാൽ, ഏറ്റെടുത്ത് പ്രേക്ഷകർ!

Last Modified ഞായര്‍, 7 ഏപ്രില്‍ 2019 (15:21 IST)
നിരവധി സിനിമകളിൽ അതിഥി കഥാപാത്രത്തെ അവതരിപ്പിച്ച താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മോഹൻലാലിന്റെ ചിത്രത്തിൽ ചെറിയ റോൾ ചെയ്യാൻ മമ്മൂട്ടി യാതോരു വിസമ്മതവും അരിയിച്ചിരുന്നില്ല. തിരിച്ചും അങ്ങനെ തന്നെയായിരുന്നു.

ചില സിനിമകളില്‍ മോഹന്‍ലാല്‍ മോഹന്‍ലാല്‍ ആയും മമ്മൂട്ടി മമ്മൂട്ടി ആയും തന്നെ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മോഹൻലാല്‍ മമ്മൂട്ടി എന്ന പേരുള്ള കഥാപാത്രമായും അഭിനയിച്ചിട്ടുണ്ട് എന്നതാണ് കൌതുകമുള്ള കാര്യം. മമ്മൂട്ടിക്ക് മോഹൻലാല്‍ എന്ന കഥാപാത്രമാകാൻ അവസരം കിട്ടിയിട്ടില്ല.

1984ല്‍ പുറത്തിറങ്ങിയ മനസ്സറിയാതെ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ മമ്മൂട്ടി എന്ന കഥാപാത്രമായി എത്തിയത്. സോമന്‍ അമ്പാട്ട് ആയിരുന്നു സിനിമ സംവിധാനം ചെയ്‍തത്. എന്നാല്‍ മമ്മൂട്ടിക്ക് ഇതുവരെ മോഹന്‍ലാല്‍ എന്ന പേരുള്ള കഥാപാത്രമായി അഭിനയിക്കാനായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :